city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹപാഠിയുടെ ദാരുണ മരണം: വിദ്യാര്‍ത്ഥികള്‍ ബാലവകാശ കമ്മീഷന്‍, കലക്ടര്‍, പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 23/03/2016) സഹപാഠിയുടെ ദാരുണ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കി. മാര്‍ച്ച് 10ന് വൈകുന്നേരം നാല് മണിയോടെ തൊക്കാനം മൊട്ടടുക്കം പ്രദേശത്തേ ചെങ്കല്‍ ക്വാറിയില്‍ വീണ് ദാരുണമായി മരിച്ച തങ്ങളുടെ സഹപാഠി കുണിയയിലെ പടുപ്പ് മുഹമ്മദിന്റെ മകനും കുണിയ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂൡല ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആബിദിന്റെ അപകട മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നടക്കുന്ന അന്വേഷണം സുതാര്യമല്ലെന്നും കാണിച്ചാണ് 500ഓളം വിദ്യാര്‍ത്ഥികള്‍ ഒപ്പ് ശേഖരണം നടത്തി പരാതി നല്‍കിയത്.

ആബിദിന്റെ ദാരുണ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നിലുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സഹപാഠികളുടെ കുടുബത്തിന് നീതി ലഭ്യമാക്കി കൊടുക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ഇരു ഭാഗങ്ങളിലും ആഴത്തിലുള്ള ചെങ്കല്‍ ക്വാറികള്‍ക്കിടയിലൂടെ നിര്‍മിച്ച റോഡിലൂടെ സഞ്ചരിക്കവെയാണ് അബിദ് സൈക്കിള്‍ ഉള്‍പടെ ദുരൂഹസാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടത്.

പോലീസ് അന്വേഷണം പ്രഹസനമായതോടെയാണ് വിദ്യാര്‍ത്ഥികള്‍ സഹപാഠിയുടെ മരണത്തിന് പിന്നിലെ സത്യവസ്ഥാ വെളിച്ചത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയത്.

സഹപാഠിയുടെ ദാരുണ മരണം: വിദ്യാര്‍ത്ഥികള്‍ ബാലവകാശ കമ്മീഷന്‍, കലക്ടര്‍, പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കി

Related News: സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് മരിച്ചു

Keywords : Student, Death, Investigation, Complaint, Police, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia