വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി
Mar 12, 2016, 20:01 IST
പെരിയ: (www.kasargodvartha.com 12/03/2016) കുണിയയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആബിദ് (13) ഉപയോഗ ശൂന്യമായ ചെങ്കല്‍ ക്വാറിയില്‍ വീണു മരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി അപകടത്തിനു പിന്നിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് പടുപ്പ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയാണ് കുണിയ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആബിദ് തോക്കാനം മൊട്ട അടുക്കം പ്രദേശത്തെ ചെങ്കല്‍ ക്വാറിയില്‍ ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍ പെട്ടത്.
ഇരുഭാഗവും ഉപേക്ഷിക്കപ്പെട്ട ചെങ്കല്‍ ക്വാറിക്ക് മധ്യത്തില്‍ കൂടി കടന്നു പോകുന്ന റോഡിലൂടെ സൈക്കിളില്‍ പോകുന്നതിനിടെയാണ് ആബിദ് ക്വാറിയില്‍ വീണത്. എന്നാല്‍ ആബിദ് വീണ ക്വാറിയുടെ മുകള്‍ ഭാഗത്തുള്ള ചെറിയ ഭിത്തിയില്‍ സൈക്കിളിന്റെ മുന്‍ ഭാഗത്തെ ടയര്‍ ഇടിച്ചാല്‍ തന്നെ സ്വാഭാവികമായും സൈക്കിള്‍ ഒരു വശത്തേക്ക് മറിയുകയും കുട്ടിയും അതോടൊപ്പം വീഴാനുമാണ് സാധ്യത. ഇങ്ങിനെ വന്നാല്‍ ക്വാറിയിലേക്ക് യാതൊരു കാരണവശാലും പതിക്കാനും സാധ്യത ഇല്ല. എന്നാല്‍ സൈക്കിളിന്റെ പിന്‍ഭാഗത്തെ ടയറും റിമ്മും തകര്‍ന്നത് ഏതോ വാഹനം ഈ സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചതാണെന്ന സൂചനയാണ് നല്‍കുന്നത്.
ഇടിയുടെ ആഘാതത്തില്‍ സൈക്കിള്‍ പൊങ്ങി ആബിദും സൈക്കിളും ക്വാറിയിലേക്ക് പതിച്ചിരിക്കാനാണ് സാധ്യതയെന്ന ബലമായ സംശയമാണ് നാട്ടുകാരും ആബിദിന്റെ കുടുംബാംഗങ്ങളും ഉന്നയിക്കുന്നത്. ഇതിനു പുറമേ ആബിദ് വീണു കിടന്നതിനും നാല് മീറ്ററോളം വലതു ഭാഗത്തേക്ക് മാറിയാണ് സൈക്കിള്‍ ക്വാറിയില്‍ കിടന്നിരുന്നത്. കൂടാതെ ക്വാറിയിലേക്ക് വീണ സ്ഥലമെന്നു അനുമാനിക്കുന്ന ഭാഗത്ത് നിന്നും ഇടതു ഭാഗത്തേക്ക് നാല് മീറ്ററോളം മാറി ആബിദിന്റെ ഒരു ചെരുപ്പ് റോഡില്‍ കിടന്നിരുന്നു. തന്റെ മകന്‍ അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത ഉണ്ടെന്നും മകന്റെ അപകട മരണത്തിനു പിന്നിലുള്ള സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിനു സമഗ്രമായ അന്വേഷണം ജില്ലാ പോലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹാലിങ്കേശ്വര ഭട്ട്, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ എന്നിവര്‍ മുഖാന്തിരം ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്.
ഇതിനു പുറമേ സംഭവം നടന്ന ക്വാറിക്ക് സമീപത്ത് താമസിക്കുന്ന ചിലരുടെ വാക്കുകളില്‍ വൈരുധ്യമുള്ളതായും മുഹമ്മദ് പറഞ്ഞു. സംഭവ ദിവസം വൈകുന്നേരം വരെ ഓട്ടോയും കാറും ഉള്‍പെടെ ഒട്ടനവധി വാഹനങ്ങള്‍ ഈ വഴിയിലൂടെ കടന്നു പോയതായി പ്രദേശ വാസികളും മറ്റും പറയുന്നു. ദുരന്തം അറിഞ്ഞു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ആബിദിന്റെ വീട്ടിലെത്തുകയും സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
Related News: സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് മരിച്ചു
Keywords : Complaint, Investigation, Death, Police, Kasaragod, Kuniya, Abid.