city-gold-ad-for-blogger

ആബിദ് വധം: മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണം- എസ്.ഡി.പി.ഐ

കാസര്‍കോട്: (www.kasargodvartha.com 23/04/2015) എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദീന്‍ വധത്തിലും ഗൂഢാലോചനയ്ക്ക് പിന്നിലും പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വധത്തിന് പിന്നിലുള്ള ഗുഢാലോചനയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം ജനറല്‍ സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക, മഹമൂദ്, നസീര്‍, സമീര്‍ തളങ്കര തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ആബിദ് വധം: മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണം- എസ്.ഡി.പി.ഐ

Keywords : Kasaragod, Kerala, Murder, Case, Accuse, Arrest, Investigation, Police, SDPI, Sainul Abid. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia