Threat | കോടതിയിൽ വിസ്താരത്തിനെത്തിയ ആബിദ് വധക്കേസ് സാക്ഷിക്ക് പ്രതികളിൽ നിന്ന് ഭീഷണി;3 പേർക്കെതിരെ പൊലീസ് കേസെടുത്തു
● ഒന്നാം സാക്ഷി കൂറുമാറിയതിന് പിന്നാലെയാണ് ഭീഷണി
● ണ്. വ്യാഴാഴ്ച കാസർകോട് അഡിഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) യിൽ സാക്ഷി വിസ്താരത്തിന് എത്തിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
● പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) കോടതിയിൽ വിസ്താരത്തിനെത്തിയ ആബിദ് വധക്കേസ് സാക്ഷിയെ പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതി.
സംഭവത്തിൽ വിദ്യാനഗർ പൊലീസ് മൂന്ന് പേർക്കെരൈ കേസെടുത്തു. ഏരിയാലിലെ ആബിദ് വധക്കേസിലെ രണ്ടാം സാക്ഷിയായ എരിയാലിലെ ഇബ്രാഹിം ഖലിലി(38) ൻ്റെ പരാതിയിലാണ് എപ്പി എന്ന റഫീഖ്, ജല്ലു എന്ന ജലിൽ, റാഫി എന്ന മാർക്കറ്റ് റഫിഖ് എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തത്.
ഇബ്രാഹിം ഖലിൽ തളങ്കരയിൽ പച്ചക്കറി കടയിൽ ജോലി ചെയ്തുവരികയാണ്. വ്യാഴാഴ്ച കാസർകോട് അഡിഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) യിൽ സാക്ഷി വിസ്താരത്തിന് എത്തിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സംഭവം സംബന്ധിച്ച് ഉടൻ വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഖലീലിനെ തടഞ്ഞു നിർത്തി ‘ഒന്നിനെ കൊന്നിന് ഇനി നിന്നെയും എടുക്കും’ എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.ഇതിനു പുറമേ, കേസിൽ മൊഴി മാറ്റാൻ തന്നെ നിർബന്ധിച്ചതായും ഖലീൽ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ഇബ്രാഹിം ഖലിലിന്റെ സുഹൃത്തുക്കളായ ജംഷീർ, ഇൻസമാം, അഷ്ഫാഖ് എന്നിവരും പ്രതികളുടെ ഭീഷണി സംബന്ധിച്ച് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ ഇബ്രാഹിം ഖലിലിനെ തളങ്കരയിലെ കടയിൽ ചെന്ന് കേസിൽ പ്രതികളെ അറിയില്ലെന്നും ഒന്നും കണ്ടിട്ടില്ലെന്നും മൊഴി മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്.
പല തവണ ഇവർ പ്രതികൾ മൊഴി മാറ്റി പറയാൻ നിർബന്ധിച്ചിരുന്നുവെന്നും ഇതിലെ ഒന്നാം സാക്ഷിയായ കോപ്പയിൽ താമസിക്കുന്ന ഫൈസലിനെ ഇവർ ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിയിച്ചിരുന്നുവെന്നും ഇബ്രാഹിം ഖലീൽ നൽകിയ പരാതിയിൽ പറയുന്നു.
2007 നവംബർ 20ന് വൈകിട്ട് 5.30 മണിയോടെ എരിയാൽ ബെള്ളീരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്, ബെള്ളീരിലെ സിമൻ്റ് തറയിൽ ഇരിക്കുകയായിരുന്ന ആബിദിനെ ബൈക്കുകളിലെത്തിയ സംഘം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2007 ഒക്ടോബർ 16ന് മൊഗ്രാൽ പുത്തൂരിലുണ്ടായ അക്രമത്തിൻ്റെ തുടർച്ചയായാണ് കൊലപാതകം നടന്നത്. ആബിദ് വധക്കേസിലെ അഞ്ചാംപ്രതി കെ എം റഫീഖ്, ആറാംപ്രതി അബ്ദുൽ ജലീൽ, അമീർ എന്നിവരെ മൊഗ്രാൽ പുത്തൂരിൽ വെച്ച് അക്രമിച്ചതിലെ വൈരാഗ്യമാണ് ആബിദിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് കാസർകോട് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കേസിലെ ദ്യക്സാക്ഷികളായിരുന്നു ഒന്നും രണ്ടും സാക്ഷികൾ.
പെർവാഡ് സ്വദേശികളായ ഷംസുദ്ദീൻ(41), പി.എച്ച് ഹാരിസ്(42), മാർക്കറ്റ് കുന്നിലെ റഫീഖ്(44), മാർക്കറ്റ് കുന്നിലെ ഉമർ (44), കുഡ്ലു ആസാദ് നഗറിലെ കെഎം റഫീഖ്(41), ചൗക്കിയിലെ അ ബ്ദുൽ ജലീൽ (32) എന്നിവരാണ് കേസിലെ പ്രതികൾ.
#AbidMurder, #WitnessThreat, #Kasaragod, #PoliceCase, #Intimidation, #LegalAction