city-gold-ad-for-blogger

ആബിദ് വധം: മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ പിടികൂടണമെന്ന് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 28.12.2014) നഗരത്തില്‍ വെച്ച് സൈനുല്‍ ആബിദീന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ പിടികൂടണമെന്ന് ജില്ലാ മുസ്ലിം നേതൃയോഗം ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിന്നിരുന്ന കാസര്‍കോടിനെ കലാപ ഭൂമിയാക്കാനുള്ള ചില ഗൂഢ ശക്തികളുടെ നീക്കങ്ങള്‍ കരുതിയിരിക്കണമെന്നും അത്തരക്കാരെ ജാതി - മത ഭേദമന്യേ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ജില്ലാ ജന. സെക്രട്ടറിയുടെ നേതൃത്വത്തില്‍ മടങ്ങി വരികയായിരുന്ന മുസ്ലിംലീഗ് നേതാക്കളെയും ജനപ്രതിനിധികളെയും വഴിയില്‍ തടഞ്ഞ് നിര്‍ത്തി കെട്ട് കഥകള്‍ പ്രചരിപ്പിച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച ചില ലീഗ് വിരുദ്ധ സംഘടന പ്രവര്‍ത്തകരുടെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

അത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. എ. അബ്ദുര്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, എം. അബ്ദുല്ല മുഗു എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ആബിദ് വധം: മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ പിടികൂടണമെന്ന് ലീഗ്

Keywords : Kasaragod, Kerala, Murder, Youth, Accuse, Arrest, Investigation, Sainul Abid. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia