ആബിദ് വധം: കോടതി 2 സാക്ഷികളുടെ രഹസ്യമൊഴിയെടുത്തു
Feb 20, 2015, 13:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/02/2015) തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ(22) കാസര്‍കോട് എം.ജി.റോഡിലെ ബെഡ് സെന്ററില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സാക്ഷികളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ചെര്‍ക്കള പാടിയിലെ മാധവന്‍, നെക്രാജെയിലെ ആനന്ദ എന്നിവരുടെ മൊഴിയാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) രേഖപ്പെടുത്തിയത്.
കാസര്‍കോട് സി.ജെ.എം. കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊലപാതകക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. 2014 ഡിസംബര്‍ 22നു രാത്രിയാണ് സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. കേസില്‍ 15 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Keywords : Murder-case, Accuse, Kasaragod, Kerala, Court, Police, Sainul Abid.