city-gold-ad-for-blogger

ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍

കാസര്‍കോട്: (www.kasargodvartha.com 02.01.2015) എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ (22) എം.ജി.റോഡില്‍ ചക്കര ബസാറിനടുത്ത ബെഡ് സെന്ററില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ വ്യാഴാഴ്ച രാവിലെ അറസ്റ്റിലായ മൂന്നു പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പെയിന്റിംഗ് തൊഴിലാളി പാറക്കട്ട മീപ്പുഗുരി അണങ്കൂര്‍ റോഡിലെ കൃഷ്ണ (30), മന്നിപ്പാടി ആലങ്കോട് കോളനിയിലെ കെ.വിജേഷ് എന്ന ബിജു(24), കറന്തക്കാട് ഹോണ്ട ഷോറൂമിലെ ജീവനക്കാരനും എരിയാല്‍ കൊറുവയല്‍ സ്വദേശിയുമായ കെ.സച്ചിന്‍ എന്ന സച്ചു (22) എന്നിവരാണ് റിമാന്‍ഡിലായത്. ആബിദിനെ വധിക്കാന്‍ നേരിട്ടിടപെട്ട മുഖ്യപ്രതികളെ സഹായിച്ചതിനും ഗൂഢാലോചനയില്‍ പങ്കെടുത്തതിനുമാണ് ഇവര്‍ അറസ്റ്റിലായത്. അതിനിടെ കേസിലെ മുഖ്യപ്രതികളെ കര്‍ണാടക പുത്തൂരിലെ ഒളിത്താവളത്തില്‍ വെച്ച് പിടി കൂടിയതായി സൂചനയുണ്ട്.

കേസില്‍ മുഖ്യപ്രതികളടക്കമുള്ള മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ടൗണ്‍ സി.ഐ പി.കെ. സുധാകരന്‍ പറഞ്ഞു. പ്രതികളില്‍ ചിലര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. അവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ആബിദ് വധക്കേസില്‍ ഇതുവരെ ആറു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തേ അറസ്റ്റിലായ ബീരന്ത്ബയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്‌ലു പച്ചക്കാട്ടെ അക്ഷയ് റൈ (24) എന്നിവരും റിമാന്‍ഡിലാണ്.

കേസില്‍ ആകെ 12 പേരെയാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഡിസംബര്‍ 22 ന് രാത്രി 9.30 മണിയോടെയാണ് ആബിദ് കൊല്ലപ്പെട്ടത്.
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍

ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍

ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി

സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം

സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ

ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു

ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ

ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ

ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍

കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു


Keywords:  Kasaragod, Kerala, arrest, Remand, court, case, Police, Zainul Abid, 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia