city-gold-ad-for-blogger

അഭിനവ് വേദനയോട് പൊരുതുന്നു; ഉദാരമതികളുടെ സഹായം കൂടിയേ തീരൂ

ചെറുവത്തൂര്‍: (www.kasargodvartha.com 09.02.2017) അര്‍ബുധ ബാധിതനായി ചികിത്സയില്‍ കഴിയുന്ന പതിനൊന്നുകാരന്‍ ഉദാരമതികളുടെ കനിവ് തേടുന്നു. ചെറുവത്തൂര്‍ കണ്ണങ്കൈയിലെ കെ സുരേശന്‍-കെ പി പ്രസീത ദമ്പതികളുടെ മകന്‍ കെ പി അഭിനവാണ് രോഗബാധിതനായി തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്നത്.

മാസങ്ങളായി ചികിത്സ നടത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. തുടര്‍ ചികിത്സ നല്‍കാന്‍ ഈ നിര്‍ധന കുടുംബത്തിന് സാധിക്കില്ല. ഈ കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ തുടര്‍ചികിത്സ അത്യാവശ്യമാണ്. അതിനാവശ്യമായ തുക കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

ചികിത്സാ സഹായം സ്വീകരിക്കുന്നതിനായി ചെറുവത്തൂര്‍ യൂണിയന്‍ ബാങ്കിന്റെ പേരില്‍ 672202010006825 എന്ന അക്കൗണ്ട് നമ്പര്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961552284 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഐ എഫ് എസ് സി കോഡ്: UBIN0567221.
അഭിനവ് വേദനയോട് പൊരുതുന്നു; ഉദാരമതികളുടെ സഹായം കൂടിയേ തീരൂ

Keywords: Kasaragod, Cheruvathur, Treatment, Needs help, Bank, Pain, Abhinav, RCC, Cancer.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia