അഭിലാഷ് വധം: കൂടുതല്‍ പ്രതികളില്ല, ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു
Jan 6, 2016, 17:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/01/2016) കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി സുരേഷിന്റെയും മിനിയുടെയും മകനും ഹൊസ്ദുര്‍ഗ് ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയുമായിരുന്ന അഭിലാഷ് കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. ലോക്കല്‍ പോലീസിന്റെ അന്വേഷണം ശരിവെച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചത്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തിലെ പ്രധാനിയായ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡി.വൈ.എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. കേസിന്റെ കുറ്റപത്രം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് എഡിജിപിയോട് അനുമതി തേടിയിട്ടുണ്ട്. കേസന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന റിപോര്‍ട്ട് എ ഡി ജി പിക്ക് ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു.
2015 നവംബര്‍ 15ന് ശനിയാഴ്ച രാവിലെയാണ് കുശാല്‍ നഗറിലെ എഞ്ചിനിയറിംങ്ങ് കോളജ് ക്യാമ്പസിലെ വെള്ളകെട്ടില്‍ അഭിലാഷിന്റെ മൃതദേഹം കാണപ്പെട്ടത്. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അഭിലാഷും സഹപാഠികളായ മറ്റ് രണ്ട് പേരും തമ്മില്‍ നിസാര പ്രശ്‌നത്തെ ചൊല്ലി വാക്ക് തര്‍ക്കം നടക്കുകയും ഇത് അടിപിടിയില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തര്‍ക്കം രൂക്ഷമായപ്പോള്‍ അഭിലാഷിനെ മറ്റ് രണ്ട് പേരും ചേര്‍ന്ന് വെള്ളക്കെട്ടില്‍ തള്ളിയിടുകയും വെള്ളത്തില്‍ മുക്കികൊല്ലുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയത്.
Keywords : Kanhangad, Crime Branch, Investigation, Police, Kasaragod, Murder, Abhilash.