city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭിജിത്തും മുഹമ്മദ് കൈഫും അണ്ടര്‍-19 കേരള ടീമില്‍

കാസര്‍കോട്: (www.kasargodvartha.com 05.09.2019) സെപ്തംബര്‍ 10 മുതല്‍ 19 വരെ ബറോഡയില്‍ നടക്കുന്ന ജെ വൈ ലേലെ മെമ്മോറിയല്‍ അണ്ടര്‍-19 ഇന്‍വിറ്റേഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ കെ അഭിജിത്തും മുഹമ്മദ് കൈഫും ഇടം നേടി. അണ്ടര്‍-23 ജില്ലാ ടീം ക്യാപ്റ്റനും മുന്‍ തലശ്ശേരി കെ സി എ അക്കാദമി താരവുമായ അഭിജിത്ത് തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരള ടീമില്‍ ഇടം നേടുന്നത്.

മികച്ച ഓള്‍റൗണ്ടറായ അഭിജിത്ത് അണ്ടര്‍-16 എന്‍ സി എ ക്യാമ്പിലും അണ്ടര്‍-16 കേരള ടീമിലും അംഗമായിരുന്നു. അഭിജിത്ത് നീലേശ്വരം സ്വദേശിയാണ്. അണ്ടര്‍-19 ജില്ലാ ക്യാപ്റ്റനും മുന്‍ തലശ്ശേരി കെ സി എ അക്കാദമി താരവും മികച്ച വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായ മുഹമ്മദ് കൈഫ് മഞ്ചേശ്വരം സ്വദേശിയാണ്.

കേരള ടീമില്‍ ഇടംനേടിയ അഭിജിത്ത് കെ, മുഹമ്മദ് കൈഫ് എന്നിവരെ കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

അഭിജിത്തും മുഹമ്മദ് കൈഫും അണ്ടര്‍-19 കേരള ടീമില്‍

Keywords:  Kerala, kasaragod, news, cricket, Nileshwaram, manjeshwaram, batsman , captain, kerala team, Abhijith and Muhammad kaif selected for kerala under-19 cricket team

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia