city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുല്ല ഹാജിയുടെ മരണത്തോടെ തളങ്കരയ്ക്ക് നഷ്ടമായത് നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെ

കാസര്‍കോട്: (www.kasargodvartha.com 09.08.2014) ഖാസി ലൈനി അബ്ദുല്ല ഹാജിയുടെ മരണത്തോടെ തളങ്കരയ്ക്ക് നഷ്ടമായത് നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെ. തളങ്കരയില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവാണ് അബ്ദുല്ല ഹാജി. സി.എച്ച് മുഹമ്മദ് കോയ മൂന്ന് തവണയും മറ്റ് പ്രമുഖ ലീഗ് നേതാക്കള്‍ പലതവണയും അബ്ദുല്ല ഹാജിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
ഏറെക്കാലം വാര്‍ഡ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ച അബ്ദുല്ല ഹാജി ഖാസിലൈന്‍ ബദ്‌രിയ മസ്ജിദിന്റെയും മദ്‌റസയുടേയും പ്രസിഡണ്ട്, തളങ്കര സീനത്ത് നഗര്‍ ഖുവാരി മസ്ജിദ് ട്രഷറര്‍ എന്നീ നിലകളിലും തന്റെ കര്‍മ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്കും സമുദായത്തിനും വേണ്ടി പ്രയത്‌നിച്ചിരുന്നു. അബ്ദുല്ല ഹാജിയുടെ മരണ വിവരമറിഞ്ഞ് സംസ്ഥാന നേതാക്കള്‍ ഉള്‍പെടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

മരണ വിവരമറിഞ്ഞ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കലട്ര മാഹിന്‍ ഹാജി, ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുര്‍ റഹ്മാന്‍, യഹ്‌യ തളങ്കര, അബ്ബാസ് ബീഗം, എം.പി ഷാഫി ഹാജി, എല്‍.എ മഹ്മൂദ് ഹാജി, ഹാഷിം കടവത്ത്, അസ്ലം പടിഞ്ഞാര്‍, ഖാസിം മുസ്ലിയാര്‍, കെ.എം അബ്ദുര്‍ റഹ്മാന്‍, കെ.എം ബഷീര്‍, ഖാദര്‍ ബങ്കര, അബ്ദുര്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, ഉസ്മാന്‍ തെരുവത്ത്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, മൊയ്തീന്‍ കൊല്ലംപാടി, ശാഫി കട്ടക്കാല്‍, എം.എസ് മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഖാദര്‍ കടവത്ത്, വെല്‍ക്കം മുഹമ്മദ്,  തുടങ്ങിയവരും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളും പരേതന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

നഗരത്തിലെ പഴയകാല വ്യാപാരി കൂടിയായ അബ്ദുല്ല ഹാജി വ്യവസായി ഏകോപന സമിതി കാസര്‍കോട് കമ്മിറ്റി സ്ഥാപക നേതാവ് കൂടിയായിരുന്നു. വ്യാപാരി നേതാക്കളായ ശരീഫ്, പി.കെ രാജന്‍ തുടങ്ങിയവരും അബ്ദുല്ല ഹാജിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചു.

ഗഫൂര്‍ തളങ്കര

അബ്ദുല്ല ഹാജിയുടെ മരണത്തോടെ തളങ്കരയ്ക്ക് നഷ്ടമായത് നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെ


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചരിത്രത്തില്‍ ആദ്യം: സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയിലെ 10,000 സീറ്റുകള്‍ പൊതുജനങ്ങള്‍ക്ക്

Keywords:  Kasaragod, Kerala, Thalangara, Died, House, Job, Remembrance, President, Ward committee,  Abdulla Haji Thalangara no more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia