city-gold-ad-for-blogger

ചര്‍ലടുക്കയിലെ വ്യാപാരിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക നിഗമനം

കാസര്‍കോട്: (www.kasargodvartha.com 04/05/2015) കാസര്‍കോട് നഗരത്തില്‍ കളിപ്പാട്ട വില്‍പനക്കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരണം നടന്നത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. ബദിയഡുക്ക ചര്‍ലടുക്കയിലെ അബ്ദുര്‍ റഹ് മാന്റെ (52) മരണം ഹൃദയാഘാതം മൂലമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചത്.

അതേ സമയം മൃതദേഹത്തില്‍ കണ്ടെത്തിയ പരിക്ക് എങ്ങനെ സംഭവിച്ചു എന്നതും ആളൊഴിഞ്ഞ പറമ്പില്‍ അബ്ദുര്‍ റഹ്മാന്‍ എങ്ങനെയെത്തിയെന്നതും ദുരൂഹമായിരിക്കുകയാണ്. അതു കൊണ്ടു തന്നെ പോലീസ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

മൃതദേഹത്തിന്റെ മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു. മരണത്തിന് രണ്ട് ദിവസം മുമ്പ് അബ്ദുര്‍ റഹ്മാന്റെ മൊബൈല്‍ ഫോണും 3,000 രൂപയും കാസര്‍കോട് ടൗണില്‍ വെച്ച് ഒരാള്‍ പിടിച്ചുപറിച്ചതായി അബ്ദുര്‍ റഹ്മാന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെ മരണത്തില്‍ വീട്ടുകാര്‍ക്ക് കാര്യമായ സംശയമാണുള്ളത്.

അക്രമത്തിനിടയില്‍ ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാകാമെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വന്നാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
ചര്‍ലടുക്കയിലെ വ്യാപാരിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക നിഗമനം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:  Kasaragod, Kerala, Postmortem report, died, Merchant, General Hospital, Medical College, Postmortem report, Badiyadukka, Abdul Rahman, Pariyaram Medical college, Abdul Rahmans' Dead body sent for detailed postmortem, Abdul Rahman's death postmortem report.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia