അബ്ദുര്‍ റഹ് മാന്റെ ദുരൂഹ മരണം: നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
Apr 8, 2015, 16:47 IST
ദേലംപാടി: (www.kasargodvartha.com 08/04/2015) കല്ലടുക്കയിലെ അബ്ദുര്‍ റഹ് മാനെ ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുന്നില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
ബി. ബാലകൃഷ്ണ ഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി.എം അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. സി.കെ ഖാദര്‍, ഹാരിസ് കെ.പി സംസാരിച്ചു. ഈശ്വരഗൗഡ സ്വാഗതം പറഞ്ഞു. ബി. ബാലകൃഷ്ണ ഗൗഡ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍: സി.കെ ഖാദര്‍, ഈശ്വരഗൗഡ, ജനറല്‍ കണ്‍വീനര്‍: കെ. മജീദ്, ജോയിന്റ് കണ്‍വീനര്‍: ഹാരിസ് കെ.പി, അഷ്‌റഫ് കെ, ട്രഷറര്‍: കെ.ഹംസ. എന്നിവരെ തിരഞ്ഞെടുത്തു. കെ. മജീദ് നന്ദി പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയ്യതിയാണ് അബ്ദുര്‍ റഹ് മാനെ സ്വന്തം വീട്ടിനകത്ത് വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിനു പിന്നില്‍ ചില ദുരൂഹതകളുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ബി. ബാലകൃഷ്ണ ഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി.എം അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. സി.കെ ഖാദര്‍, ഹാരിസ് കെ.പി സംസാരിച്ചു. ഈശ്വരഗൗഡ സ്വാഗതം പറഞ്ഞു. ബി. ബാലകൃഷ്ണ ഗൗഡ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍: സി.കെ ഖാദര്‍, ഈശ്വരഗൗഡ, ജനറല്‍ കണ്‍വീനര്‍: കെ. മജീദ്, ജോയിന്റ് കണ്‍വീനര്‍: ഹാരിസ് കെ.പി, അഷ്‌റഫ് കെ, ട്രഷറര്‍: കെ.ഹംസ. എന്നിവരെ തിരഞ്ഞെടുത്തു. കെ. മജീദ് നന്ദി പറഞ്ഞു.
![]() |
അബ്ദുര്‍ റഹ് മാന്‍ |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
Related News: അബ്ദുര്‍ റഹ്മാന്റെ ദുരൂഹ മരണം: പോലീസ് അലംഭാവം കാട്ടുന്നതായി ബന്ധുക്കള്‍; ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും
Keywords :Death, Kasaragod, Kerala, Adhur, Police, Case, Protest, Inauguration, Delampady, Action committee.

Advertisement: