അബ്ദുര്‍ റഹ് മാന്റെ വിയോഗത്തോടെ അനാഥമായത് ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത 5 മക്കളും
Oct 7, 2014, 19:20 IST
കാസര്‍കോട്: (www.kasargodvartha.com 07.10.2014) മായിപ്പാടിയിലെ അബ്ദുര്‍ റഹ്മാന്റെ വിയോഗത്തോടെ അനാഥമായത് ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത അഞ്ച് മക്കളും. ചര്‍മ രോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന മായിപ്പാടിയിലെ പരേതനായ ഉമര്‍ മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍ (45) 12 ദിവസം മംഗലാപുരം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു അബ്ദുര്‍ റഹ്മാന്‍ വേദനയുടെ ലോകത്ത് നിന്നും യാത്രയായത്. ദീര്‍ഘകാലം മുംബൈ ഡോംഗ്രിയിലും ദുബൈയിലും ജോലി ചെയ്തിരുന്ന അബ്ദുര്‍ റഹ് മാന്‍ പിന്നീട് നാട്ടില്‍ വന്ന് ഉളിയത്തടുക്കയില്‍ ഹോട്ടല്‍ വ്യാപാരം നടത്തി വരികയായിരുന്നു. അസുഖത്തിന് മരുന്നു കഴിച്ചതിനെ തുടര്‍ന്നാണ് അബ്ദുര്‍ റഹ്മാന് അലര്‍ജി ബാധിച്ച് ത്വക്ക് രോഗം പിടിപെട്ടത്. മംഗലാപുരത്തും മറ്റുമായി ചികിത്സ നടത്തി വരികയായിരുന്നു.
ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെയായിരുന്നു ചികിത്സ നടത്തി വന്നത്. പഞ്ചായത്തില്‍ നിന്നും അനുവദിച്ച് കിട്ടിയ വീട്ടിലാണ് അബ്ദുര്‍ റഹ്മാന്‍ ഭാര്യയ്ക്കും അഞ്ച് മക്കള്‍ക്കുമൊപ്പം താമസിച്ച് വന്നിരുന്നത്. അസുഖത്തെ തുടര്‍ന്ന് അബ്ദുര്‍ റഹ് മാന് ജോലി ചെയ്യാന്‍ കഴിയാതായതോടെ ഈ നിര്‍ധന കുടുംബം ശരിക്കും കഷ്ടപ്പെടുകയായിരുന്നു. അബ്ദുര്‍ റഹ്മാന്റെ വിയോഗത്തോടെ ഭാര്യയും മക്കളും ഇപ്പോള്‍ അനാഥരായി മാറിയിരിക്കുകയാണ്. മംഗലാപുരം ആശുപത്രിയില്‍ നിന്നും നാട്ടിലെത്തിച്ച മൃതദേഹം മായിപ്പാടി ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kasaragod, Family, Maipady, Abdul Rahman, 5 child, Wife.
Advertisement: