എ. അബ്ദുര്‍ റഹ്മാന്‍ ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍
Jun 19, 2012, 16:57 IST
കാസര്‍കോട്: എ. അബ്ദുര്‍ റഹ്മാന്‍ ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍. യൂത്ത്‌ലീഗ്, എസ്.ടി.യു എന്നീ സംഘടനകളിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് കടന്നുവന്ന എ.അബ്ദുര്‍ റഹ്മാന്‍ 1990 മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. 1978 മുതല്‍ 88 വരെ മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ലാ ജനറല്‍ സെക്രട്ടറി. 1988 മുതല്‍ -2011 വരെ എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി. 2001 മുതല്‍ 2010 വരെ എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് പദവികള്‍ വഹിച്ചിട്ടുണ്ട്.
യൂത്ത്‌ലീഗ് മുനിസിപ്പല്‍ സെക്രട്ടറി, സ്റ്റേറ്റ് കൗണ്‍സിലര്‍, മുസ്‌ലിം ലീഗ് സ്റ്റേറ്റ് കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. എസ്.ടി.യു സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കണ്ണൂര്‍ ജില്ലാ മുസ്‌ലിം എജ്യുക്കേഷണല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘം വൈസ് പ്രസിഡണ്ട്, കാസര്‍കോട് മര്‍ച്ചന്റ്‌സ് സഹകരണ സംഘം പ്രസിഡണ്ട്, ഭേല്‍ എസ്.ടി.യു വൈസ് പ്രസിഡണ്ട്, മാലിക് ദീനാര്‍ ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ ഇപ്പോള്‍ വഹിക്കുന്നുണ്ട്.
1995 മുതല്‍ കാസര്‍കോട് നഗരസഭ കൗണ്‍സിലറായി 2000 മുതല്‍ 2010 വരെ തുടര്‍ച്ചയായി നഗരസഭ വൈസ് ചെയര്‍മാനായിരുന്നു.
ഭാര്യ: വഹീദ. മക്കള്‍: അന്‍സാറ പര്‍വീന്‍, മുഹമ്മദ് അജ്മല്‍ (മംഗലാപുരം സെന്റ് അലോഷ്യസ് രണ്ടാംവര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥി), അന്‍വാറ ഷിറിന്‍ (കെ.എസ്.അബ്ദുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥി), മരുമകന്‍: ചാലയിലെ ഹാരിസ്.

Keywords: Kasaragod, A Abdul Rahman, STU, IUML, Treasurer.