city-gold-ad-for-blogger

ഡിവൈഎസ്പിയെ ഒഞ്ചിയം കേസില്‍ ഉള്‍പ്പെടുത്തി; ബേവിഞ്ച കൊലക്കേസ് അന്വേഷണം നിലച്ചു

ഡിവൈഎസ്പിയെ ഒഞ്ചിയം കേസില്‍ ഉള്‍പ്പെടുത്തി; ബേവിഞ്ച കൊലക്കേസ് അന്വേഷണം നിലച്ചു
Abdul Rahman Bevinja
കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച കാസര്‍കോട്ടെ പൊതുമരാമത്ത് കരാറുകാരനും സിപിഎം പ്രദേശിക നേതാവുമായ ബേവിഞ്ച അബ്ദുള്‍ റഹിമാന്‍ കൊലക്കേസിന്റെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടില്‍.
കൊലക്ക് പിന്നിലെ ദുരൂഹതകളുടെ കെട്ടഴിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിയുകയും അന്വേഷണം ബഹുദൂരം മുന്നോട്ട് നീങ്ങുകയും ചെയ്തതിനിടയിലാണ് ഓര്‍ക്കാപ്പുറത്ത് അന്വേഷണം നിശ്ചലമായത്.
അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സന്തോഷ് കുമാറിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ പിടിച്ചുലച്ച ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് അന്വേഷണം പാതിവഴിയില്‍ നിശ്ചലമായത്.

ബേവിഞ്ച കൊലക്ക് പിന്നില്‍ രണ്ട് പ്രമുഖ കരാറുകാരാണെന്നും കോടികളുടെ അഴിമതിക്കെതിരെ വിജിലന്‍സില്‍ ബേവിഞ്ച അബ്ദുള്‍ റഹിമാന്‍ പരാതി നല്‍കിയ പകയാണ് കൊലക്ക് പിന്നിലെ പ്രധാനകാരണമെന്നും ക്രൈംബ്രാഞ്ച് സംഘം ഏതാണ്ട് കണ്ടെത്തിയിരുന്നു.
അന്വേഷണം അതുകൊണ്ട് തന്നെ അവസാന ഘട്ടത്തിലായിരുന്നു.  ഇതിനിടയിലാണ് ഒഞ്ചിയം കേസന്വേഷണത്തിന്റെ പ്രധാന ചുമതലക്കാരനായി ഡിവൈഎസ് പി കെ വി സന്തോഷ് കുമാറിനെ കൂടി ഉള്‍പ്പെടുത്തിയത്.  19 വര്‍ഷം മുമ്പ് നടന്ന ദേവലോകം ഇരട്ടക്കൊലപാതകമുള്‍പ്പെടെയുള്ള പ്രമാദമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞ കെ വി സന്തോഷ് കുമാര്‍ ഒഞ്ചിയം കേസന്വേഷണം പൂര്‍ത്തിയാകാതെ ഇനി ബേവിഞ്ച കൊലക്കേസന്വേഷണത്തില്‍ ഇടപെടാന്‍ സാധ്യത വിരളമാണ്.

Keywords: Abdul Rahman Bevinja, Murder Case, DYFI K.V.Santhosh Kumar

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia