city-gold-ad-for-blogger

അബ്ദുൽ ഖാദറിനെ രണ്ടുപേര്‍ ചേര്‍ന്ന് പിടിച്ചുനിര്‍ത്തി കഴുത്തില്‍ കത്തി കുത്തിയിറക്കിയെന്ന് വെളിപ്പെടുത്തല്‍

ബോവിക്കാനം: (www.kasargodvartha.com 8.12.2016) പൊവ്വലിലെ അബ്ദുൽ ഖാദറിനെ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി പിടിച്ചുനിര്‍ത്തിയതിനെ തുടര്‍ന്ന് താന്‍ ഖാദറിന്റെ കഴുത്തില്‍ പിച്ചാത്തി കുത്തിയിറക്കുകയായിരുന്നുവെന്ന് മുഖ്യപ്രതി അഹമ്മദ് നസീര്‍ പോലീസിന് മൊഴി നല്‍കി.

ഡിസംബര്‍ ഒന്നിന് വൈകുന്നേരം ബോവിക്കാനം ടൗണിലെത്തിയ അബ്ദുൽ ഖാദറും സുഹൃത്തുക്കളും തന്നെയും സുഹൃത്തുക്കളെയും കാണുകയും നേരത്തെ ഫുട്‌ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.
അബ്ദുൽ ഖാദറിനെ രണ്ടുപേര്‍ ചേര്‍ന്ന് പിടിച്ചുനിര്‍ത്തി കഴുത്തില്‍ കത്തി കുത്തിയിറക്കിയെന്ന് വെളിപ്പെടുത്തല്‍

തര്‍ക്കം തുടര്‍ന്ന് സംഘട്ടനത്തില്‍ കലാശിച്ചു. തുടര്‍ന്ന് തന്റെ രണ്ട് സുഹൃത്തുക്കള്‍ അബ്ദുള്‍ഖാദറിനെ അനങ്ങാനാവാത്ത വിധം പിടിച്ചുനിര്‍ത്തി. താന്‍ പിച്ചാത്തിയെടുത്ത് ഖാദറിന്റെ കഴുത്തിലും ദേഹത്തും കുത്തുകയായിരുന്നു.

മറ്റുരണ്ട് സുഹൃത്തുക്കള്‍ കൂടി ഈ സമയം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും താനും സുഹൃത്തുക്കളും അവിടെ നിന്നും സ്ഥലം വിട്ടു. ഖാദറിനെ കുത്താനുപയോഗിച്ച പിച്ചാത്തി ബദിയടുക്കയിലെ ഒഴിഞ്ഞ പറമ്പില്‍ വലിച്ചെറിയുകയായിരുന്നുവെന്നും നസീര്‍ പോലീസിനോട് വെളിപ്പെടുത്തി.

കഠാര രൂപത്തിലുള്ള ഈ ആയുധം പിന്നീട് പോലീസ് കണ്ടെടുത്തു. അഹമ്മദ് നസീറും കൂട്ടാളി മുഹമ്മദ് സാലിയുമാണ് ഖാദര്‍ വധക്കേസില്‍ ഇതുവരെ അറസ്റ്റിലായത്.

Related News:
അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തു

അബ്ദുല്‍ ഖാദറിന്റെ കൊല; നസീര്‍ ഒളിവില്‍ തന്നെ, കൂടുതല്‍ പേര്‍ പ്രതികളായേക്കും, കൊല നടന്ന സ്ഥലത്ത് നിന്നും കമ്പികഷ്ണം കിട്ടി

ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്

യുവാവ് കുത്തേറ്റു മരിച്ച സംഭവം: മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്

അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു

ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം

Keywords: Kasaragod, Attack, Bovikanam, Povvel, Friend, Football Tournament, Police, Abdhul Kadher, Knife, Badiyaduka, Ahammed Nseer, Abdul Khader's death: accused interrogated

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia