city-gold-ad-for-blogger

അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 29/09/2015) അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു. കോപ്പ ഗ്രീന്‍ ഹൗസിലെ പരേതനായ ആലിക്കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ഖാദറാ(48)ണ് മരിച്ചത്.

സൗദിയിലായിരുന്ന അബ്ദുല്‍ഖാദര്‍ അസുഖത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. മത, സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.

മാതാവ്: ഉമ്മുകുല്‍സു. ഭാര്യ: ഫരീദ. മക്കള്‍: ഫാസില്‍, ഫായിസ, ഫാരിസ്. സഹോദരങ്ങള്‍: മുഹമ്മദ്, ഉമ്മര്‍, കലാം, ശഫീഖ്, ഫാത്വിമ, സൈനബ, സഫിയ, ജമീല, നസിയ, റംല. മൃതദേഹം കോപ്പ ജുമാമസ്ജിദ്  ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു


Keywords : Youth, Death, Hospital, Treatment, Vidya Nagar, Abdul Kader. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia