സമുദായ മുന്നേറ്റത്തില്‍ സമസ്തയുടെ സേവനം ശ്ലാഘനീയം: അബ്ബാസലി ശിഹാബ് തങ്ങള്‍
Jun 12, 2012, 19:03 IST
![]() |
ചൗക്കി നൂറുല്‍ ഇസ്‌ലാം മദ്രസ കെട്ടിടം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. |
ചൗക്കി നൂറുല്‍ ഇസ്‌ലാം മദ്രസക്കുവേണ്ടി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. ജമാഅത്ത് പ്രസിഡണ്ട് എം.എച്ച്.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ സ്വാഗതം പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ ബുഖാരി കുന്നുങ്കൈ മുഖ്യാതിഥിയായിരുന്നു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ നന്മകള്‍ക്കും അച്ചടക്കത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ എം.എ. ഖാസിം മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. അബ്ദുര്‍ റഹ്മാന്‍ ബിന്‍ ശൈഷേഖ് തങ്ങള്‍, അഡ്വ. ഹമീദലി ഷംനാട്, മുഹമ്മദ് അഷ്‌റഫ് അഞ്ചുമി, സയ്യിദ് ഹാദി തങ്ങള്‍, ഹുസൈന്‍ സഅദി, പി. കരുണാകരന്‍ എം.പി, ഗഫൂര്‍ ചേരങ്കൈ, ടി. അബ്ദുര്‍ റഹ്മാന്‍ ഹാജി, സുലൈമാന്‍ ഹാജി പടിഞ്ഞാര്‍, കെ.ബി.എ. മുഹമ്മദ്, നാം ഹനീഫ്, മുഹമ്മദ് അഷ്‌റഫ് റഹ്മാനി, റെയിഞ്ച് ട്രഷറര്‍ എസ്.പി. സലാഹുദ്ദീന്‍, റെയിഞ്ച് മുഫത്തിശ് അബ്ദുല്‍ ഖാദര്‍ ഫൈസി, ഫറൂഖ് സഅദി, കെ.കെ. ഷാഹുല്‍ ഹമീദ്, കെ.എം. അബ്ദുര്‍ റഹ്മാന്‍, സുലൈമാന്‍ ചൗക്കി, അബൂബക്കര്‍ അര്‍ജാല്‍, കെ.എ.അബ്ബാസ്, അഹമ്മദ് കടപ്പുറം, ലിബിയ അബ്ദുര്‍ റഹ്മാന്‍, മഹമൂദ് കുളങ്കര, കെ.എ.അബ്ദുര്‍ റഹ്മാന്‍, കെ.എം. അഷ്‌റഫ് ചൗക്കി, ഹസൈനാര്‍ ചൗക്കി, ഷാഫി നെല്ലിക്കുന്ന്, കരീം ചൗക്കി, അസീസ് കടപ്പുറം, എന്‍.യു. അബ്ദുല്‍ സലാം സംബന്ധിച്ചു. ശരീഫ് കല്ലങ്കൈ നന്ദി പറഞ്ഞു.
Keywords: Kasaragod, Chowki, Abbasali Shihab thangal, Noorul Islam Madrasa.