city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ബാസ് മുതലപ്പാറ ഇനി മത്സരിക്കാനില്ല; യുഡിഎഫ് വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും

കാസര്‍കോട്: (www.kasargodvartha.com 12.03.2019) തുടര്‍ച്ചയായി ഏഴ് തെരഞ്ഞെടുപ്പുകളില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് അബ്ബാസ് മുതലപ്പാറ ഇത്തവണ മത്സരഗോദയിലേക്കില്ല. 1991 മുതല്‍ 2014 വരെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയായും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുമൊക്കെ മത്സരിച്ച അദ്ദേഹം ഇത്തവണ യുഡിഎഫിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് തീരുമാനം.
അബ്ബാസ് മുതലപ്പാറ ഇനി മത്സരിക്കാനില്ല; യുഡിഎഫ് വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും

2009 വരെ തുടര്‍ച്ചയായി ആറ് തവണ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലായിരുന്നു ജനവിധി തേടിയത്. അഞ്ച് പ്രാവശ്യം നിയമസഭയിലേക്കും ജനവിധി തേടിയ മുതലപ്പാറ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ കുഞ്ഞിരാമനും കെ സുധാകരനും ഏറ്റുമുട്ടിയ ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. സ്വതന്ത്രനായി ആയിരുന്നു മത്സരിച്ചത്. ഇപ്പോള്‍ 56ലെത്തിയ അദ്ദേഗം രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു.

ഇനി മുതല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും ലോക്‌സഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ യുഡിഎഫിനൊപ്പമുള്ള ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്റെ സംസ്ഥാന കൗണ്‍സിലര്‍ അംഗമാണ് മുതലപ്പാറ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു മുമ്പ് രൂപീകരിച്ച പാര്‍ട്ടികളാണ് ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും. അതു കൊണ്ട് തന്നെ ഇനി മുതല്‍ തന്റെ പാര്‍ട്ടിയില്‍ ഉറച്ചുനിന്ന് യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് ഭരണമാണ് കേന്ദ്രത്തില്‍ വരേണ്ടത്. കോന്‍ഗ്രസിന് മാത്രമേ നല്ലൊരു ഭരണം കാഴ്ചവെക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പീപ്പിള്‍ ജസ്റ്റിസ് വെല്‍ഫയര്‍ ഫോറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കൂടിയായ അദ്ദേഹം നേരത്തെ എന്‍േഡാസള്‍ഫാന്‍ വിരുദ്ധ സമിതി, പുഞ്ചിരി മുളിയാര്‍, മമ്മൂട്ടി വെല്‍ഫയര്‍ അസോസിയേഷന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിലാണ് ഇപ്പോള്‍ താമസം. കാസര്‍കോട്ടുനിന്ന് ഇറങ്ങുന്ന ഗസല്‍ വാര്‍ത്ത വാരികയുടെ പത്രാധിപരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Election, UDF, Abbas Muthalappara will not contested in LS Polls
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia