എ ബി ബര്‍ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സര്‍വകക്ഷിയോഗം
Jan 3, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 03/01/2016) സി പി ഐയുടെ മുതിര്‍ന്ന നേതാവ് എ.ബി ബര്‍ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സര്‍വകക്ഷി യോഗങ്ങള്‍ നടക്കും. ബര്‍ദന്റെ നിര്യാണത്തില്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അനുശോചിച്ചു.
രാജ്യത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ ബര്‍ദന്റെ വിയോഗം വരുത്തിയിരിക്കുന്നത് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ പൈതൃകത്തിലും മാര്‍ക്‌സിസത്തിലും അപാര പാണ്ഡിത്യമുള്ള നേതാവായിരുന്ന ബര്‍ദാന്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് മുന്‍പന്തിയില്‍ നിന്നുപ്രവര്‍ത്തിച്ചു. പ്രസംഗത്തിലും എഴുത്തിലും ഒരുപോലെ പ്രാവീണ്യമുള്ള ബര്‍ദാന്‍ തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് എം എല്‍ എ വ്യക്തമാക്കി.
എ.ബി ബര്‍ദന്റെ നിര്യാണത്തില്‍ ടി.ഇ അബ്ദുല്ല, എ. അബ്ദുര്‍ റഹ് മാന്‍, അസീസ് കടപ്പുറം എന്നിവരും അനുശോചിച്ചു.
Related News: സി പി ഐ നേതാവ് എ ബി ബര്‍ദന്‍ അന്തരിച്ചു
Keywords : Kasaragod, CPI, Leader, Death, Condolence, A.B Bardan, Monday, AB Bardhan condolence meeting on Monday.

എ.ബി ബര്‍ദന്റെ നിര്യാണത്തില്‍ ടി.ഇ അബ്ദുല്ല, എ. അബ്ദുര്‍ റഹ് മാന്‍, അസീസ് കടപ്പുറം എന്നിവരും അനുശോചിച്ചു.
![]() |
നുള്ളിപ്പാടിയിലെ സി പി ഐ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എ ബി ബര്‍ദന്‍ എത്തിയപ്പോള്‍ (ഫയല്‍ ചിത്രം) |
Related News: സി പി ഐ നേതാവ് എ ബി ബര്‍ദന്‍ അന്തരിച്ചു
Keywords : Kasaragod, CPI, Leader, Death, Condolence, A.B Bardan, Monday, AB Bardhan condolence meeting on Monday.