city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിന്തളത്തെ വന്‍ നഗരമാക്കാമെന്ന് വാഗ്ദാനം; കടലാടിപ്പാറയില്‍ ഖനനത്തിനായി ബോക്‌സൈറ്റ് കമ്പനി വീണ്ടും രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 16/01/2015) കരിന്തളം മേഖലയെ വന്‍ നഗരമാക്കാമെന്ന വാഗ്ദാനവുമായി വീണ്ടും കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് ആശാപുര മൈന്‍ കെം ലിമിറ്റഡ് രംഗത്ത്. കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനങ്ങളും സഹകരിക്കുകയാണെങ്കില്‍ കിനാനൂര്‍ കരിന്തളം മേഖലയെ ടൗണ്‍ഷിപ്പാക്കാമെന്ന വാഗ്ദാനവുമായാണ് വീണ്ടും ബോക്‌സൈറ്റ് ഖനനത്തിന് കമ്പനി നീക്കം നടത്തുന്നത്.

കിനാനൂര്‍, കരിന്തളം പ്രദേശത്ത് തരിശായി കിടക്കുന്ന 400 ഏക്കര്‍ ഭൂമിയുടെ മേല്‍തട്ടില്‍ ഏകദേശം ആറ് മീറ്റര്‍ ആഴത്തില്‍ മാത്രമേ ഖനനം നടക്കുകയുള്ളൂ. ഖനനം കഴിഞ്ഞാല്‍ ഈ പ്രദേശം മൊത്തം കൃഷിക്കും താമസത്തിനും യോഗ്യമായ ഫലഭൂയിഷ്ടമായ പ്രദേശമാക്കി മാറ്റുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് വാര്‍ത്താ കുറിപ്പിലൂടെയാണ് കമ്പനി പുതിയ നീക്കം അറിയിച്ചത്. ജനുവരി 13ന് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കമ്പനിയുടെ പുതിയ നിര്‍ദേശം അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.

ആറ് വര്‍ഷം മുന്‍പ് ബോക്‌സൈറ്റ് ഖനനത്തെ സ്വാഗതം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കാന്‍ ശ്രമിക്കാതെ പദ്ധതിയെ എതിര്‍ക്കുന്നതിലുള്ള പ്രതിഷേധവും കമ്പനി മേധാവികള്‍ യോഗത്തെ അറിയിച്ചതായാണ് വിവരം. എട്ട് ലക്ഷം ടണ്‍ ബോക്‌സൈറ്റ് നിക്ഷേപം കയറ്റുമതി ചെയ്യാവുന്ന പദ്ധതിയാണ് പ്രദേശത്ത് കമ്പനി ഉദ്ദേശിക്കുന്നത്. അതുകൊണ്ട് എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പദ്ധതിക്കായി കഴിഞ്ഞ 13 വര്‍ഷമായി കമ്പനി ശ്രമം നടത്തുന്നുണ്ട്. ഇതിനായി ആറ് വര്‍ഷം മുന്‍പ് കമ്പനിയുടെ ഔദാര്യം കൈപറ്റിയ  രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും മലക്കം മറച്ചിലില്‍ കമ്പനിക്ക് നീരസമുണ്ട്. ജനങ്ങളെ ബോധവല്‍ക്കരിച്ച് കമ്പനിക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് രാഷ്ട്രീയ നേതാക്കളുടെ ചുമതലയാണെന്ന് വാര്‍ത്താ കുറിപ്പില്‍ പലസ്ഥലത്തായി രേഖപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും സഹകരണം ഖനനത്തിനായി ഒരുക്കുന്നതിനാണ് ഈ ഓര്‍മപ്പെടുത്തലെന്നാണ് അറിയുന്നത്. ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സരമ സമിതി നേതാക്കളും പങ്കെടുത്തെങ്കിലും സ്ഥലം എംഎല്‍എയും എം പി യും പങ്കെടുത്തിരുന്നില്ല. കമ്പനി ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്‍, മാനേജര്‍ കെ വി വിനയന്‍ എന്നിവരാണ് വാര്‍ത്തകുറിപ്പ് പ്രസിദ്ദീകരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കരിന്തളത്തെ വന്‍ നഗരമാക്കാമെന്ന് വാഗ്ദാനം; കടലാടിപ്പാറയില്‍ ഖനനത്തിനായി ബോക്‌സൈറ്റ് കമ്പനി വീണ്ടും രംഗത്ത്


Keywords : Kasaragod, Kerala, Nileshwaram, Aashapura offers township Karindalam, Kinanur. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia