city-gold-ad-for-blogger

ആം ആദ്മി പാര്‍ട്ടി ഉദുമ പഞ്ചായത്ത് കമ്മിറ്റി രൂപവല്‍ക്കരിച്ചു

ഉദുമ: (www.kasargodvartha.com 11/05/2015) രാജ്യത്തെ സര്‍വ വിഭവങ്ങളും കുത്തകള്‍ക്ക് തീറെഴുതുവാനാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ഉദുമ പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആം ആദ്മി പാര്‍ട്ടി ഉദുമ പഞ്ചായത്ത് കമ്മിറ്റി രൂപവല്‍ക്കരിച്ചുരാജ്യഭരണം അംബാനിയെയും അദാനിയെയും എല്‍പിക്കുവാനാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധ്വാനിക്കുന്നത്. അതിന്റെ ആദ്യപടിയാണ് റോഡ് സുരക്ഷ ബില്‍. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനം ഭരിക്കുന്ന മുന്നണി സര്‍ക്കാരില്‍ ഘടക കക്ഷികള്‍ അഴിമതി നടത്തുവാന്‍ മത്സരിക്കുകയാണ്. ഇത്രയും തരംതാണതും അഴിമതിയില്‍ കുളിച്ചിരിക്കുന്നതുമായ ഒരു ഭരണം കേരള ജനത ഇതുവരെ കണ്ടിട്ടില്ലെന്നും രവീന്ദ്രന്‍ കണ്ണങ്കൈ പറഞ്ഞു.

മണ്ഡലം കണ്‍വീനര്‍ ഇബ്രാഹിം മാങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദലി ഫത്ത, ജില്ലാ വാക്താവ് കെ.പി മുഹമ്മദ്കുഞ്ഞി, സി. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ഷെരീഫ് പൂവളപ്പില്‍ (കണ്‍വീനര്‍), അഷ്‌റഫ് ബി.എം, ജാഫിര്‍ കാപ്പില്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), ഹാരിസ്, ഇഖ്ബാല്‍ എം.എ, അബ്ദുര്‍ റഹ്മാന്‍ വി, മുഹമ്മദ് നൗഷാദ് കാപ്പില്‍ (എക്‌സി. മെമ്പര്‍മാര്‍).

മുജീബ് റഹ് മാന്‍ സ്വാഗതവും യുസഫ് എം.എ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Udma, Committee, Kasaragod, Kerala, Meeting,  Formed. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia