city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത 'മുങ്ങലിനെതിരെ' ആം ആദ്മി പാര്‍ട്ടി

കാസര്‍കോട്: (www.kasargodvartha.com 23/08/2016) നഗരത്തിലെയും സമീപ സ്ഥലങ്ങളിലേയും സര്‍ക്കാര്‍ ഓഫീസുകളില്‍ വൈകിയെത്തുകയും ജോലി സമയത്തിന് മുമ്പേ ഇറങ്ങി ട്രെയിന്‍ കയറി പോകുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ നിയമ വിരുദ്ധ നടപടിയില്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി സമരം നടത്തി. പാര്‍ട്ടിയുടെ മീഡിയ കണ്‍വീനറുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

സാധാരണ പൗരന്മാരില്‍നിന്നും പിരിക്കുന്ന നികുതി വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായിട്ടാണ്. പക്ഷേ സാധാരണക്കാര്‍ക്ക് പലപ്പോഴും സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും നീതി ലഭിക്കാറില്ല എന്ന് മാത്രമല്ല പല സന്ദര്‍ഭങ്ങളിലും സാധാരണക്കാര്‍ അവഗണിക്കപ്പെടുന്നതായിട്ടാണ് കാണപ്പെടുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ആം ആദ്മി പാര്‍ട്ടി കാസര്‍കോട്ട് ഇത്തര സമര പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നത്. വരും നാളുകളില്‍ കൂടുതല്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത 'മുങ്ങലിനെതിരെ' ആം ആദ്മി പാര്‍ട്ടി

Keywords : Protest, Inauguration, Kasaragod, Railway station, Aam Aadmi Party, Government Employees.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia