city-gold-ad-for-blogger

ബായാര്‍ മുജമ്മഇല്‍ ആണ്ട്‌നേര്‍ച്ച ഡിസംബര്‍ 1 ന്

ബായാര്‍: (www.kasargodvartha.com 23.11.2016) പ്രഗത്ഭ ഇസ്ലാമിക പണ്ഡിതനായിരുന്ന പഴമള്ളൂര്‍ കുഞ്ഞി തങ്ങള്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട അസ്സയ്യിദ് അബ്ദുല്‍ ഖാദിര്‍ കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി ആണ്ട് നേര്‍ച്ച 2016 ഡിസംബര്‍ ഒ്ന്നിന് വ്യാഴാഴ്ച ബായാര്‍ മുജമ്മഉസ്സഖാഫത്തി സുന്നിയ്യയില്‍ നടക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഖതമുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍, മൗലീദ് പാരായണം, ബുര്‍ദ ആസ്വാദനം, അനുസ്മരണം, കൂട്ടുപ്രാര്‍ത്ഥന തുടങ്ങിയവ നടക്കും. അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി, അസ്സയ്യിദ് മുഹ്‌സിന്‍ സൈദലവിക്കോയ അല്‍ ബുഖാരി, അസ്സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, അസ്സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളികെ, ശറഫുല്‍ ഉലമാ അബ്ബാസ് മുസ്‌ലിയാര്‍ അല്‍ മദീന, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.


ബായാര്‍ മുജമ്മഇല്‍ ആണ്ട്‌നേര്‍ച്ച ഡിസംബര്‍ 1 ന്

Keywords:  kasaragod, Bayar, Programme, Uppala, Mujammah, Aand Nercha in Bayar Mujammah on Dec. 1st


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia