കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകത്തിച്ച ആം ആദ്മി നേതാവ് ഉദുമയില്‍ സ്വതന്ത്രനായി മത്സരിക്കുന്നു
Apr 26, 2016, 19:00 IST
ഉദുമ: (www.kasargodvartha.com 26.04.2016) കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകത്തിച്ച ആം ആദ്മി നേതാവ് ഉദുമയില്‍ സ്വതന്ത്രനായി മത്സരിക്കുന്നു. ഉദുമയിലെ ഇബ്രാഹിം മാങ്ങാടാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഉദുമ പഞ്ചായത്തിലെ വെടിക്കുന്ന് വാര്‍ഡില്‍ നിന്നും മല്‍സരിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇബ്രാഹിമിന്റെ വീട് കത്തിച്ച് 25 ലക്ഷം രൂപയോളം നഷ്ടം വരുത്തിയത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വീട് കത്തിച്ചതിന്റെ പേരിലാണ് ഇബ്രാഹിം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
മാങ്ങാട് മേല്‍ബാരയിലെ ചന്തൂന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഉണ്ടാക്കിയ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ മുന്‍നിര പ്രവര്‍ത്തകന്‍ കൂടിയാണ് ഇബ്രാഹിം മാങ്ങാട്. കഴിഞ്ഞ നവംബര്‍ 12 നാണ് ഇബ്രാഹിമിന്റെ വീട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ തുമ്പുണ്ടാവാതിരുന്നതുകൊണ്ട് പോലീസ് സൂപ്രണ്ടിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു തെളിയിക്കുകയായിരുന്നു.
മൊത്തം ആറ് പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ 5 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. ജനങ്ങളുടെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിരിക്കുകയാണെന്ന് ഇബ്രാഹിം മാങ്ങാട് പറയുന്നു. കോണ്‍ഗ്രസ്സ് നേതാവായ ഖാദര്‍ മാങ്ങാടിന്റെ ജേഷ്ഠന്റെ മകനാണ് ഇബ്രാഹിം മാങ്ങാട്.
Keywords: Uduma, Kasaragod, Election 2016, Panchayath, Accuse, Ibrahim Mangad, Candidate, Fire massive, Against Congress, Aam Aadmi activist.