ആധാര്‍ വേണം, ഇ.എസ്.ഐ. ആനുകൂല്യത്തിനും
Apr 16, 2013, 19:18 IST
കാസര്‍കോട്: ഇ.എസ്.ഐ. പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ആധാര്‍ നമ്പര്‍ മുഖേന വിതരണം ചെയ്യുന്നത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന് ഇ.എസ്.ഐ. കോര്‍പറേഷന്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കാന്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 42 ജില്ലകളിലെ ബ്രാഞ്ച് ഓഫീസുകള്‍ പൈലറ്റ് പ്രൊജക്ടിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ തൊഴിലപകടത്തെ തുടര്‍ന്ന് ലഭിക്കുന്ന ശ്വാശ്വത ആനുകൂല്യവും ആശ്രിത ആനുകൂല്യവുമാണ് ആധാര്‍ നമ്പറിലൂടെ വിതരണം ചെയ്യുന്നത്. ക്രമേണ മറ്റ് അനുകൂല്യ വിതരണത്തിനും ആധാര്‍ ബാധകമാക്കും. തൊഴിലപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് സമര്‍പിക്കുന്ന അപേക്ഷയില്‍ ആധാര്‍ നമ്പര്‍ ഉള്‍പെടുത്തണം.
ആനുകൂല്യങ്ങള്‍ വേഗം ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ തങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി ഇ.എസ്.ഐ. നമ്പര്‍ സഹിതം ഇ.എസ്.ഐ.സി. ബ്രാഞ്ച് ഓഫീസില്‍ സമര്‍പിക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ ഓഫീസ് ഡയറക്ടര്‍ കെ.പി അപ്പച്ചന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട്ടെ തൊഴിലാളികള്‍ക്ക് 04994 222315 എന്ന നമ്പറില്‍ ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടാം.
Keywords: Adhar, Office, Application, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.