പെന്‍ഷന്‍ വിതരണം രാഷ്ട്രീയവല്‍ക്കരിച്ചു, പലര്‍ക്കും പെന്‍ഷന്‍ കിട്ടിയില്ല: എ അബ്ദുര്‍ റഹ് മാന്‍
Sep 15, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 15/09/2016) കഴിഞ്ഞ മേയ് മാസം മുതല്‍ ലഭിക്കേണ്ട വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുന്നോടിയായി വീടുകളില്‍ നേരിട്ട് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം രാഷ്ട്രീയവല്‍ക്കരിച്ചത് മൂലം പാതിവഴിയിലായത് പാവപ്പെട്ട ജനങ്ങളോടുള്ള വഞ്ചനയാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു.
മുഴുവന്‍ പെന്‍ഷനുകളും സംസ്ഥാനത്തെ സഹകരണ ബേങ്കുകള്‍ വഴി വീട്ടിലെത്തിക്കുമെന്നാണ് സര്‍ക്കാര്‍ വീരവാദം മുഴക്കിയിരുന്നത്. സഹകരണ ബേങ്കുകള്‍ വഴി വിതരണം ചെയ്യുമെന്ന് പറഞ്ഞ പെന്‍ഷനുകള്‍ ചിലയിടങ്ങളില്‍ സി പി എം. ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ചില യൂണിയന്‍ നേതാക്കളും വീടുകള്‍കയറിയിറങ്ങി വേണ്ടപ്പെട്ടവര്‍ക്ക് തങ്ങളുടെ സര്‍ക്കാറിന്റെ ഓണസമ്മാനമെന്ന് വിശേഷിപ്പിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഭൂരിപക്ഷം ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ല.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറാണ് സംസ്ഥാനത്തെ 37 ലക്ഷം പേര്‍ക്ക് നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസ്, പഞ്ചായത്ത്- മുനിസിപ്പല്‍ ഓഫീസ് വഴി വിതരണം ചെയ്തിരുന്നത്. ഇത് മാറ്റി സി.പി.എമ്മിന് സ്വാധീനമുള്ള സഹകരണ ബേങ്കുകള്‍ വഴി വിതരണം നടത്തി ക്ഷേമ പെന്‍ഷന്‍ വിതരണം പാര്‍ട്ടി മേളയാക്കി രാഷ്ട്രിയ നേട്ടം കൊയ്യാനാണ് സര്‍ക്കാര്‍ശ്രമിച്ചത്. ബക്രീദ്, ഓണം വിശേഷ ദിവസങ്ങളില്‍ സാധാരണ ലഭിച്ചു കൊണ്ടിരുന്ന പെന്‍ഷന്‍ ഇപ്രാവശ്യം സി.പി.എമ്മിന്റെ സ്വാര്‍ത്ഥ താല്‍പര്യം മൂലം പലര്‍ക്കും ലഭിച്ചില്ല. വാര്‍ദ്ധക്യ, വികലാംഗ, വിധവ പെന്‍ഷന്‍ വഴി പലര്‍ക്കും വന്‍തുക തന്നെ ലഭിക്കാനുണ്ട്.
ബക്രീദ് ഓണം വിശേഷ ദിനങ്ങള്‍ക്ക് മുമ്പ് പെന്‍ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെപലരും പഞ്ചായത്ത് മുനിസിപ്പല്‍ ഓഫീസുകളിലും സഹകരണ ബാങ്കുകളിലും പല പ്രാവശ്യം കയറിയിറങ്ങിയെങ്കിലും ഫലം നിരാശയും പട്ടിണിയും മാത്രമായിരുന്നു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു അധികാരത്തില്‍ കയറിയ ഇടത് സര്‍ക്കാര്‍ ഓണത്തിന് പാവപ്പെട്ട ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളെ യഥാസമയം പെന്‍ഷന്‍ നല്‍കാതെ ശരിയാക്കിയിരിക്കുകയാണെന്നും സംസ്ഥാനത്തെ അര്‍ഹതപ്പെട്ട മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, STU-Abdul-Rahman, Pension, Politics, CPM, DYFI, Bank, Onam, Bakrid, UDF, A.Abdul Rahman on Pension issue.