city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദേശ രാജ്യങ്ങളില്‍ നിന്ന് മൃതദേഹം നാട്ടിലെത്താന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി വാങ്ങണമെന്ന തീരുമാനം പിന്‍വലിക്കണം: എ. അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 09.07.2017) വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുവരുന്നതിന് കാലതാമസമുണ്ടാകുന്ന രീതിയില്‍ പുതിയ നിബന്ധനങ്ങള്‍ കൊണ്ടുവന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് എസ്.ടി.യു. ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളില്‍ സംഭവിക്കുന്ന മരണങ്ങളില്‍ നടപടി ക്രമങ്ങള്‍ പൂത്തീകരിച്ച്  മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ നിലവിലുള്ള സൗകര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി വിദേശത്തെ രേഖകള്‍ മൃതദേഹം അയക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട വിമാന താവളങ്ങളില്‍ എത്തിച്ച് ബന്ധപ്പെട്ട ഉദോഗ്യസ്ഥരുടെ അനുമതി ലഭ്യമാക്കണമെന്ന നിബന്ധന ധിക്കാരമാണ്.

വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിവിധ സംഘടനകള്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ജാതി മത ഭേദമന്യേ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളെ ചെറുതാക്കാനും അതിന് വേണ്ടി സാമ്പത്തിക സഹായം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്താനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണ് ഇത്തരം ക്രൂരമായ നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദേശ രാജ്യങ്ങളില്‍ നിന്ന് മൃതദേഹം നാട്ടിലെത്താന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി വാങ്ങണമെന്ന തീരുമാനം പിന്‍വലിക്കണം: എ. അബ്ദുര്‍ റഹ് മാന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, STU-Abdul-Rahman, Deadbody, A.Abdul Rahman demands lifting of new-rules-for-to-bring-dead-bodies

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia