city-gold-ad-for-blogger

ഈ ചിന്ത എല്ലാവരിലും ഉണ്ടാകട്ടെ; കുറിപ്പ് വാട്‌സാപ്പില്‍ ചര്‍ച്ചയാകുന്നു

കാസര്‍കോട്: (www.kasargodvartha.com 11.06.2016)  പ്രകൃതി സംരക്ഷണത്തിനുള്ള ആശയങ്ങളുമായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ചര്‍ച്ച സജീവം. പ്രകൃതിയുടെ സംരക്ഷണം എല്ലാവരുടെയും കടമകളാണെന്ന് ബോധ്യപ്പെടുത്തുന്ന കുറിപ്പുകളാണ്പ്ര ചരിപ്പിക്കുന്നത്. നല്ല ഈ ആശയങ്ങളെ എല്ലാവരും സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നല്ല ലക്ഷണമായാണ് കാണുന്നതെന്ന് പ്രകൃതി സ്‌നേഹികളും വനം വകുപ്പും പറയുന്നു. കഴിഞ്ഞ ദിവസം വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ച ഈ കുറിപ്പ് വൈറലായി മാറുകയും ചെയ്തു.

കുറിപ്പിന്റെ പൂര്‍ണരൂപം:-
ഇത് മാങ്ങ, ചക്ക, പുളി തുടങ്ങിയ നാടന്‍ പഴങ്ങളുടെ കാലമാണ്. ദയവായി അവയുടെ വിത്തുകള്‍ കളയാതെ കഴുകി ഉണക്കി ഒരു കവറില്‍ സൂക്ഷിക്കുക. എപ്പോഴെങ്കിലും നിങ്ങള്‍ പുറത്തു പോവുമ്പോള്‍ റോഡരികിലോ മറ്റോ ഒഴിഞ്ഞ സ്ഥലം കാണുമ്പോള്‍ വിത്തുകള്‍ അവിടെ വിതറുക. മഴ പെയ്യുമ്പോള്‍ അവ തനിയെ മുളച്ചു കൊള്ളും. ഇതിലൂടെ നമുക്ക് പ്രാണവായു പ്രദാനം ചെയ്യുന്ന ഒരു മരമെങ്കിലും ഭൂമിക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞാല്‍ പോലും അതൊരു മഹത്തായ കാര്യമാണ്. ഇതൊരു പുതിയ ആശയമല്ല. വര്‍ഷങ്ങളായി മഹാരാഷ്ടയിലെ രത്‌നഗിരി പോലുള്ള ജില്ലകളില്‍ ഇത് ബഹുജന പങ്കാളിത്തത്തോടെ വിജയകരമായി ചെയ്തു വരുന്നുണ്ട്. ഭാവിതലമുറയ്ക്കു വേണ്ടി പ്രകൃതി സംരക്ഷണത്തില്‍ പങ്കാളികളാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. മാത്രമല്ല, ഇതിലൂടെ അന്യം നിന്നുകൊണ്ടിരിക്കുന്ന നമ്മുടെ വിവിധ ഇനം നാട്ടുമാവുകളെ സംരക്ഷിക്കാനും നമുക്കാവും. ഇത് ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വമായി കരുതി എല്ലാവര്‍ക്കും ഷെയര്‍ ചെയ്യുക.

ആഗോള താപനത്തിന് മരമാണ് പ്രതിവിധിയെന്ന സന്ദേശം നല്‍കിയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഈ ചിന്ത എല്ലാവരിലും ഉണ്ടാകട്ടെ; കുറിപ്പ് വാട്‌സാപ്പില്‍ ചര്‍ച്ചയാകുന്നു

Keywords: Kasaragod, Things, Protest, Mango, Viral, Whatsapp, Facebook, Earth, Jackfruit, Seed, Cover, Environment.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia