Seminar | ചെറുകിട വ്യവസായങ്ങൾക്ക് പുത്തൻ ഉണർവ്
കാഞ്ഞങ്ങാട്: (KasargodVartha) ദേശീയ ചെറുകിട വ്യവസായ ദിനത്തിൽ നിലവിലുള്ള ചെറുകിട വ്യവസായങ്ങൾക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് റോട്ടറി, ജില്ലാ വ്യവസായ കേന്ദ്രം, കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവ ചേർന്നാണ് ഈ സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് അഡ്വ. എ. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ മുഖ്യാതിഥിയായി. ജില്ലയിൽ ആദ്യമായി സംസ്ഥാന സർക്കാരിന്റെ കേരള ബ്രാൻഡ് സർട്ടിഫിക്കേറ്റ് നേടിയ അബ്ബാസ് കല്ലട്രയെ ചടങ്ങിൽ ആദരിച്ചു.
അസിസ്റ്റൻ്റ് ജില്ലാ വ്യവസായ ഓഫീസർ കെ.സി. ലിജി, കേരള സ്മാേൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുജീബ് അഹമ്മദ്, വൈസ് പ്രസിഡൻ്റ് കെ.വി. സുഗതൻ, റോട്ടറി അസിസ്റ്റൻ്റ് ഗവർണർ വി.വി. ഹരീഷ്, റോട്ടറി ഡിസ്ട്രിക്ട് വൊക്കേഷനൽ ചെയർമാൻ എം.കെ. വിനോദ്കുമാർ, മുൻ പ്രസിഡൻ്റുമാരായ കെ.കെ. സെവിച്ചൻ, എം. വിനോദ് എന്നിവർ സംസാരിച്ചു