എ. കണാരന്‍ ഒമ്പതാം ചരമവാര്‍ഷിക ദിനാചരണം വെള്ളിയാഴ്ച
Dec 17, 2014, 08:07 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2014) കെഎസ്‌കെടിയു സംസ്ഥാനസെക്രട്ടറിയും സിപിഎം സംസ്ഥാനസെക്രട്ടറിയറ്റ് അംഗവുമായിരുന്ന എ കണാരന്റെ ഒമ്പതാം ചരമവാര്‍ഷിക ദിനാചരണം അനുസ്മരണ യോഗങ്ങള്‍, പഠനക്ലാസുകള്‍ എന്നിവയോടെ വെള്ളിയാഴ്ച സംഘടിപ്പിക്കും.
ചെറുവത്തൂര്‍ കിനാത്തിലും മടിക്കൈ എരിക്കുളത്തും ജില്ലാസെക്രട്ടറി വി.കെ രാജനും കുറ്റിക്കോലില്‍ ജില്ലാപ്രസിഡണ്ട് കെ കണ്ണന്‍ നായരും ഉദ്ഘാടനം ചെയ്യും. ഏഴാംമൈല്‍- പി രാഘവന്‍, മാണിയാട്ട്- എം കെ പണിക്കര്‍, കൊന്നക്കാട്- പാവല്‍ കുഞ്ഞിക്കണ്ണന്‍, മൗക്കോട്- കൊട്ടറ വാസുദേവ്, പാടി- ജില്ലാട്രഷറര്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, ബായാര്‍- ശ്രീനിവാസ ഭണ്ഡാരി, നീര്‍ച്ചാല്‍- മടത്തിനാട്ട് രാജന്‍, ചട്ടംഞ്ചാല്‍- കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തും പ്രഭാതഭേരി നടത്തിയും ദിനാചരണം വിജയിപ്പിക്കണമെന്ന് ജില്ലാപ്രസിഡണ്ട് കെ കണ്ണന്‍നായരും സെക്രട്ടറി വി കെ രാജനും മുഴുവന്‍ തൊഴിലാളികളോടും അഭ്യര്‍ഥിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, CPM, Remembrance, Anniversary, Kerala, A Kanaran.
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, CPM, Remembrance, Anniversary, Kerala, A Kanaran.
Advertisement: