city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടും മഞ്ചേശ്വരത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതരകക്ഷികള്‍ ഒന്നിക്കണം: എ കെ ആന്റണി

കാസര്‍കോട്: (www.kasargodvartha.com 01.05.2016) മഞ്ചേശ്വരത്തും കാസര്‍കോട്ടുമുള്ള ബിജെപിയുടെ മത്സരത്തെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് എ കെ ആന്റണി. ഈ രണ്ട് മണ്ഡലങ്ങളിലും നിലവില്‍  യുഡിഎഫ് ഒന്നാം സ്ഥാനത്തും ബി ജെ പി രണ്ടാംസ്ഥാനത്തുമാണ്. പ്രത്യേകിച്ചും മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിക്കുമെന്ന പ്രചരണം വരെ ബിജെപി നടത്തുകയാണ്. അതൊന്നും യാഥാര്‍ത്ഥ്യമാകില്ലെങ്കിലും രണ്ടിടങ്ങളിലെയും ബിജെപി സാന്നിധ്യം നിസ്സാരമായി കാണാനാകില്ല.

ഇവിടെ മതേതരവോട്ടുകള്‍ ഭിന്നിക്കുന്നത് ആപത്കരമാണ്. കാസര്‍കോട്ടും മഞ്ചേശ്വരത്തും എല്‍ഡിഎഫിന് ശക്തിയില്ല. രണ്ട് മണ്ഡലങ്ങളിലും അവര്‍ മൂന്നാംസ്ഥാനത്താണ്. ഈ സാഹചര്യത്തില്‍ യുഡിഎഫിനാണ് ഈ മണ്ഡലങ്ങളില്‍ ബിജെപിയെ ചെറുക്കാനുള്ള ശേഷിയുള്ളത്. ഇത്തരമൊരു സ്ഥിതിവിശേഷം എല്ലാ മതേതര കക്ഷികളും കണക്കിലെടുക്കണം. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് മതേതരവോട്ടുകളെല്ലാം യുഡിഎഫില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യമാണുണ്ടാകേണ്ടത്.

മതസൗഹാര്‍ദവും നന്മയും നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ് കാസര്‍കോട്. ഈ അന്തരീക്ഷത്തിന് ഒരിക്കലും മാറ്റമുണ്ടാകരുത്. ഇവിടെയും വര്‍ഗീയചേരിതിരിവുകളുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. സമാധാനവും സൗഹാര്‍ദവും കളിയാടുന്ന കാസര്‍കോടിന്റെ മണ്ണില്‍ അസ്വസ്ഥതകളുണ്ടാക്കുന്നവര്‍ക്ക് സ്വാധീനം കിട്ടാതിരിക്കാനുള്ള ജാഗ്രതയാണ് എല്ലാവരും കാണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ജനസഭ-2016 പരിപാടിയില്‍ സംസാരിക്കവെയാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.
കാസര്‍കോട്ടും മഞ്ചേശ്വരത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതരകക്ഷികള്‍ ഒന്നിക്കണം: എ കെ ആന്റണി

Keywords: Kasaragod, Manjeshwaram, Election 2016, Congress, UDF, BJP, LDF, Against BJP, Vote.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL