ഒഴിഞ്ഞവളപ്പിലെ കെ സുധാകരന്റെ ഫ്‌ളക്‌സ് ബോര്‍ഡ് എ ഗ്രൂപ്പ് നീക്കി
Nov 7, 2012, 21:22 IST
കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പ് ജംഗ്ഷനില്‍ ഉയര്‍ത്തിയിരുന്ന കെ സുധാകരന്‍ എം പിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് ബുധനാഴ്ച രാവിലെ എ ഗ്രൂപ്പ് നീക്കം ചെയ്തു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാരായ കെ പി അബ്ദുല്ലകുഞ്ഞിയുടെയും അബ്ദുല്‍ ഷുക്കൂറിന്റെയും നേതൃത്വത്തില്‍ സ്ഥാപിച്ച സുധാകരന്റെ ഫഌക്‌സ് ബോര്‍ഡാണ് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ നീക്കിയത്.
ഒഴിഞ്ഞവളപ്പില്‍ കെ. സുധാകരനെ പങ്കെടുപ്പിച്ചു കൊണ്ട് പൊതുയോഗം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് അഭിവാദ്യമര്‍പിച്ചു കൊണ്ട് അദ്ദേഹത്തെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയത്. ഇത് നീക്കം ചെയ്ത എ ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസിലെ മറുവിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
Related news:

Keywords: K.Sudhakaran MP, Flex board, Remove, Ozhinhavalappu, Nileshwaram, Kanhangad, Kasaragod, Kerala, Malayalam news