'എ'ഡിവിഷന്‍ സൗത്ത് സോണ്‍ ലീഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
Jan 22, 2013, 19:30 IST
തൃക്കരിപ്പൂര്‍: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'എ'ഡിവിഷന്‍ സൗത്ത് സോണ്‍ ലീഗ് ചാമ്പ്യന്‍ഷിപ്പിന് തൃക്കരിപ്പൂരില്‍ തുടക്കമായി. വസ്‌ക് വടക്കുംബാട്, എഫ്.സി കാസര്‍കോട്, ന്യൂ വൈറ്റ് സ്റ്റാര്‍ വലിയപറമ്പ്, മനീഷ തിയറ്റേഴ്‌സ്, സോക്കര്‍ ചെറുവത്തൂര്‍, എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഉദ്ഘാടന മത്സരത്തില്‍ ന്യൂ വൈറ്റ് സ്റ്റാര്‍ വലിയപറമ്പ്, മനീഷ തിയറ്റേഴ്‌സ് തടിയന്‍ കൊവ്വല്‍ ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ചടങ്ങില്‍ ഡി.എഫ്.എ സെക്രട്ടറി വി.പി.പി.അബ്ദുര്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സി.ദാവൂദ്, എം.വി.കണ്ണന്‍. ഇ.ബാലന്‍ നമ്പ്യാര്‍, എം.അഹമ്മദ് റാഷിദ്, ടി.വി.ഗോപാല കൃഷ്ണന്‍ സംസാരിച്ചു. നോര്‍ത്ത് സോണ്‍ ജേതാക്കളായ വി.എസ്.സി.വഴുന്നോറടിയുമായി ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ ഫെബ്രുവരി മൂന്നിന് ഫൈനല്‍ കളിക്കും.
Keywords: A-Division, Football, Championship, Start, Trikaripur, Kasaragod, Kerala, Malayalam news, A Division South Zone League Championship begins