മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തി പാതിവഴിയിലാക്കി സര്‍ക്കാര്‍ കാസര്‍കോടിനെ അവഗണിക്കുന്നു
Jan 24, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 24.01.2017) കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാസര്‍കോട് ജില്ലക്ക് സമ്മാനിച്ച മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പാതിവഴിയിലാക്കി ഇടത് സര്‍ക്കാര്‍ കാസര്‍കോടിനോടുള്ള അവഗണനക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും സുരക്ഷക്കും മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് ബദിയടുക്കയിലെ ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടി ആവിഷ്‌കരിച്ച കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഇരുപത്തഞ്ച് കോടി രൂപ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് നബാര്‍ഡ് വായ്പ ലഭ്യമാകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ആദ്യ ഗഡുവായി 68 കോടി രൂപ അനുവദിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ എട്ടു മാസം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജിന്റെ തുടര്‍പ്രവര്‍ത്തികള്‍ ആരംഭിക്കാനോ അനുവദിക്കപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താന്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലയുടെ സ്വന്തം മന്ത്രി എന്നിവര്‍ ജില്ലയില്‍ ഒരുമിച്ച് ഉണ്ടായിട്ടും മെഡിക്കല്‍ കോളജ് നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയോ ഇത് സംബന്ധിച്ച് ഒരക്ഷരം ഉരിയാടുകയോ ചെയ്തിട്ടില്ല. ഇത് ജില്ലയിലെ ജനങ്ങളോടുള്ള അവഗണനയും വെല്ലുവിളിയുമാണ്.
കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിന്റെ അവസാന കാലത്ത് പ്രവൃത്തി ആരംഭിക്കാന്‍ കാലതാമസമുണ്ടായി എന്നാരോപിച്ച് നിരവധി സമര കോലാഹലങ്ങള്‍ നടത്തിയ സി.പി.എം ഇപ്പോള്‍ മെഡിക്കല്‍ കോളജിന്റെ പ്രവൃത്തി ഉപേക്ഷിച്ച കാര്യത്തില്‍ മൗനം പാലിക്കുന്നത് ജില്ലയിലെ ജനങ്ങളോടും എന്‍ഡോസള്‍ഫാന്‍ രോഗികളോടും കാണിക്കുന്ന വഞ്ചനയാണെന്നും ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
Keywords: Kerala, kasaragod, Medical College, LDF, CPM, STU, Endosulfan, Endosulfan-victim, Pinarayi-Vijayan, Minister,UDF, A Abdurahman against LDF govt.