കൊലയാളികളെ പിടികൂടണം: എ. അബ്ദുര്‍ റഹ്മാന്‍
Jul 7, 2013, 17:30 IST
കാസര്‍കോട്: മീപ്പുഗുരിയിലെ സാബിത്തിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളേയും ഉടനടി പിടികൂടാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. നിരപരാധികളെ കൊലക്കത്തിക്കിരയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നശക്തികളെ തിരിച്ചറിയാനും അവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും മുഴുവന്‍ ജനാധിപത്യശക്തികളും മുന്നോട്ടുവരണം.
മധൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ കൊലയാളികളുടെയും ഗുണ്ടാസംഘങ്ങളുടെയും താവളമായി മാറിയിരിക്കുന്നു. മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘ് പരിവാര്‍ സംഘടനകളുടെയും ഭൂമാഫിയകളുടേയും സാമ്പത്തിക ബലത്തിലാണ് മുഴുവന്‍ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്ന പ്രദേശമായി കാസര്‍കോട് മാറിയിരിക്കുന്നു.
കൊലയാളികള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കും സാമ്പത്തിക സഹായവും സംരക്ഷണവും നല്‍കുന്ന സംഘടനകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചാല്‍ കാസര്‍കോടിന്റെ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും.
നിരപരാധികളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന സംഭവം പൂര്‍ണമായും ഒഴിവാക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നും അബ്ദുല്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
Related News:
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
മധൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ കൊലയാളികളുടെയും ഗുണ്ടാസംഘങ്ങളുടെയും താവളമായി മാറിയിരിക്കുന്നു. മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘ് പരിവാര്‍ സംഘടനകളുടെയും ഭൂമാഫിയകളുടേയും സാമ്പത്തിക ബലത്തിലാണ് മുഴുവന്‍ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്ന പ്രദേശമായി കാസര്‍കോട് മാറിയിരിക്കുന്നു.

നിരപരാധികളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന സംഭവം പൂര്‍ണമായും ഒഴിവാക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നും അബ്ദുല്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
Related News:
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
Keywords : Kasaragod, Youth, Murder, Kerala, A Abdur Rahman, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.