city-gold-ad-for-blogger
Aster MIMS 10/10/2023

കൃപേഷിനെയും ശരത്‌ലാലിനെയും ഇല്ലാതാക്കിയവര്‍ തന്നെയാണ് മഞ്ചേശ്വരത്ത് 5 ന്യൂനപക്ഷ സമുദായക്കാരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്നത്, ഇവരെങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും: എ അബ്ദുര്‍ റഹ് മാന്‍

മൊഗ്രാല്‍: (www.kasargodvartha.com 20.04.2019) 23ന് പോളിംഗ് ബൂത്തിലേക്ക് കടക്കുമ്പോള്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം മറക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍. പെരിയയില്‍ കൃപേഷിനെയും ശരത്‌ലാലിനെയും ഇല്ലാതാക്കിയവര്‍ തന്നെയാണ് മഞ്ചേശ്വരത്ത് അഞ്ച് ന്യൂനപക്ഷ സമുദായക്കാരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്നതെന്നും ഇവര്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. മൊഗ്രാലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃപേഷിനെയും ശരത്‌ലാലിനെയും ഇല്ലാതാക്കിയവര്‍ തന്നെയാണ് മഞ്ചേശ്വരത്ത് 5 ന്യൂനപക്ഷ സമുദായക്കാരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്നത്, ഇവരെങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും: എ അബ്ദുര്‍ റഹ് മാന്‍

മഞ്ചേശ്വരത്തെ മൊയ്തീന്‍ കുഞ്ഞി, മംഗല്‍പാടിയിലെ സത്താര്‍, കോയിപ്പാടിയിലെ ഹമീദ്, പെര്‍വാഡിലെ സക്കീര്‍, പെര്‍ളയിലെ ജബ്ബാര്‍ എന്നിവരുടെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് ഉള്ളതും ശിക്ഷ അനുഭവിക്കുന്നതും സിപിഎമ്മിന്റെ പ്രവര്‍ത്തകരും നേതാക്കളുമാണെന്ന് അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു. കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ തോല്പിക്കണമെന്നും യുഡിഎഫിനെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സിപിഎം തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വെച്ച് വോട്ട് തേടുന്നതും കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പതാക കൂട്ടിക്കെട്ടി പ്രചാരണം നടത്തുന്നതും ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സിപിഎം എംപിമാര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രമാണ് വികസന ഫണ്ട് ഉപയോഗിച്ചത്. മറ്റു പ്രദേശങ്ങളേയും മണ്ഡലങ്ങളേയും പാടെ അവഗണിച്ചു. ജില്ലയെ മുപ്പത് കൊല്ലം പിന്നോട്ട് കൊണ്ടുപോവാന്‍ മാത്രമേ സിപിഎം എംപിമാര്‍ ശ്രമിച്ചത്. അക്രമരാഷ്ട്രിയത്തിനും വികസന മുരടിപ്പിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വീണ്ടെടുപ്പിനും ജനാധിപത്യ മതേതരത്വ സംരക്ഷണത്തിനും വേണ്ടി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് വോട്ട് ചെയ്യണമെന്നും എ അബ്ദുര്‍ റഹ് മാന്‍ അഭ്യര്‍ത്ഥിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, വി പി എ ഖാദര്‍, ബി എന്‍ മുഹമ്മദലി, സയ്യിദ് ഹാദി തങ്ങള്‍, ബാലകൃഷ്ണന്‍ പെരിയ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mogral, News, Kasaragod, Election, STU-Abdul-Rahman, UDF, A Abdur Rahman against CPM

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL