city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കന്നുകാലി കശാപ്പ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനം: എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 14.06.2017) രാജ്യത്ത് കന്നുകാലി കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തുക വഴി കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഭരണകൂടം നിയന്ത്രിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ എസ് ടി യു മുന്‍പന്തിയിലുണ്ടാകുമെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

കന്നുകാലി കശാപ്പ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനം: എ അബ്ദുര്‍ റഹ് മാന്‍

കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കച്ചവട-കശാപ്പ് നിരോധനത്തിനെതിരെ മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്ടിയു) കാസര്‍കോട് മേഖല കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുര്‍ റഹ് മാന്‍. എസ് ടി യു ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍, എന്‍ എ അബ്ദുല്‍ ഖാദര്‍, ബി കെ അബ്ദുല്‍ സമദ്, മുത്തലിബ് പാറക്കെട്ട്, മൊയ്തീന്‍ കൊല്ലമ്പാടി, ടി പി മുഹമ്മദ് അനീസ്, ആമു തായല്‍, പി ഡി എ റഹ് മാന്‍, എസ് എം അബ്ദുര്‍ റഹ് മാന്‍, സുബൈര്‍ മാര, മന്‍സൂര്‍ മല്ലത്ത്, മുഹമ്മദ് കുഞ്ഞി കടവത്ത്, സി പി ശംസുദ്ദീന്‍, ഹാരിസ് തായല്‍, സി ടി റിയാസ്, ഖലീല്‍ പടിഞ്ഞാര്‍, ഹനീഫ് ചൗക്കി, അഷ്‌റഫ് മുതലപ്പാറ, ടി അബ്ദുല്‍ മുനീര്‍, ബഷീര്‍ എരിയാല്‍, ഖാദര്‍ ചെമ്മനാട്, മുഹമ്മദ് പള്ളം, അബ്ദുല്ല ആലംപാടി എന്നിവര്‍ സംസാരിച്ചു.

Keywords:  Kerala, kasaragod, news, STU-Abdul-Rahman, Dharna, Post Office, Protest, A Abdur Rahman against ban sale of cattle slaughter.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia