'മുഴുവന്‍ ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം'
Sep 5, 2013, 18:35 IST
കാസര്‍കോട്: ജനങ്ങളുടെ മര്‍മ്മ പ്രധാനമായ ആവശ്യങ്ങള്‍ക്കും തൊഴിലാളികളുടെയും സാധാരണക്കാരുടെയും മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാകുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്‌മാന്‍ സംസ്ഥാന മുഖ്യമന്ത്രി, ഐ.ടി. വകുപ്പ് മന്ത്രി എന്നിവര്‍ക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ പകുതിയിലധികം ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ല. സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നവരോട് മാത്രം എടുക്കാന്‍ നിര്‍ദ്ദേശിച്ച ആധാര്‍ കാര്‍ഡ് ഇപ്പോള്‍ മുഴുവന്‍ ആവശ്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത് നീതികേടാണ്. ഭൂരിപക്ഷം ജനങ്ങളും തൊഴിലാളികളും വിവിധ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും വാങ്ങുന്നവരാണ്. ഇവര്‍ക്കെല്ലാം ആനൂകൂല്യങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച കാലയളവിനുള്ളില്‍ ആധാര്‍ കാര്‍ഡ് ലഭ്യമാകണം. അല്ലാത്ത പക്ഷം നിലവില്‍ ലഭിക്കുന്ന പല ആനുകൂല്യങ്ങളും നഷ്ടമാകും.
നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ആധാര്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്. പല അക്ഷയ കേന്ദ്രങ്ങളിലും ഇതിന് സൗകര്യങ്ങളില്ല. സമയത്തിന് ആധാര്‍ ലഭ്യമായില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് ജനങ്ങള്‍ ദിവസങ്ങളോളം വിവിധ അക്ഷയ കേന്ദ്രങ്ങളില്‍ ക്യൂനിന്ന് കഷ്ടപ്പെടുകയാണ്. ഇക്കാര്യത്തില്‍ പാവപ്പെട്ട ജനത അനുഭവിക്കുന്ന ദുരിതം ദൂരീകരിക്കാന്‍ ആനുകൂല്യങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകളും സബ്‌സിഡികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സമയ പരിധി നീട്ടിയും മുഴുവന്‍ ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ചുവെന്ന് ഉറപ്പ് വരുത്തിയും വീണ്ടും ആധാര്‍ രജിസ്‌ട്രേഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ച് പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതുവരെ ആധാര്‍ നിര്‍ബന്ധമക്കിയ നടപടി നിര്‍ത്തിവെക്കണമെന്നും അബ്ദുര്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kasargod, STU, A. Abdul Rahman, Muslim League, Adhaar card, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.