city-gold-ad-for-blogger

കാസര്‍കോട് മര്‍ച്ചന്റ് കോ- ഓപറേറ്റീവ് സൊസൈറ്റി: എ. അബ്ദുര്‍ റഹ്മാന്‍ വീണ്ടും പ്രസിഡണ്ട്

കാസര്‍കോട്: (www.kasargodvartha.com 05/02/2015) മര്‍ച്ചന്റ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി എ. അബ്ദുര്‍ റഹ്മാനെ വീണ്ടും തെരഞ്ഞെടുത്തു. ഫെബ്രുവരി മൂന്നിന് നടക്കേണ്ടിയിരുന്ന 2015 - 20 വര്‍ഷത്തെ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ എ. അബ്ദുല്‍ റഹ്മാന്‍, ഖാദര്‍ ബങ്കര, നാഗേഷ് ഷെട്ടി, ടി.എ. ഇല്ല്യാസ്, കെ.എം. ലത്വീഫ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ് ഗസ്സാലി, കെ.പി. വിജയന്‍, ലക്ഷ്മി നാരായണന്‍, ഖദീജ മുഹമ്മദ്കുഞ്ഞി, പി.എ. റാബിയ എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

മുസ്‌ലിം ലീഗ് ജില്ലാ ട്രഷററും എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എ. അബ്ദുര്‍ റഹ്മാന്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്. സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ സി. വിനോദ് കുമാര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.

സൊസൈറ്റി ഓഫീസില്‍ നടന്ന അനുമോദന യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് എ.കെ. മൊയ്തീന്‍കുഞ്ഞി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് എ.എം. കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. വി.എം. മുനീര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, കെ.എം. ബഷീര്‍, എ.എ. അസീസ്, അഷ്‌റഫ് സുല്‍സണ്‍, മുനീര്‍ ബിസ്മില്ല, അബു കാസര്‍കോട്, ബഷീര്‍ കല്ലങ്കടി, റഊഫ് പള്ളിക്കാല്‍, റാഷിദ് പൂരണം, സി.കെ. ഹാരിസ്, അമീര്‍ ഖൈമ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് മര്‍ച്ചന്റ് കോ- ഓപറേറ്റീവ് സൊസൈറ്റി: എ. അബ്ദുര്‍ റഹ്മാന്‍ വീണ്ടും പ്രസിഡണ്ട്

Keywords : Kasaragod, Kerala, Bank, President, Election, A. Abdul Rahman, A Abdul Rahman elected as president of Merchant co operative society. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia