ഭൂമിക്കടിയിലെ വൈദ്യുതി ലൈനുകള്‍ ഉപേക്ഷിക്കരുത്: എ.അബ്ദുര്‍ റഹ്മാന്‍
May 23, 2013, 19:20 IST
കാസര്‍കോട്: കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടികള്‍ ചെലവഴിച്ച് കെ.എസ്.ഇ.ബി. സ്ഥാപിച്ച ഭൂമിക്കടയിലെ വൈദ്യുതി ലൈന്‍ കമ്മീഷന്‍ ചെയ്യാതെ ഉപേക്ഷിക്കാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തില്‍ 2004 ലും കാഞ്ഞങ്ങാട് നഗരത്തില്‍ 2006 ലും സ്ഥാപിച്ച വൈദ്യുതി ലൈനുകളാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥമൂലം ഉപേക്ഷിക്കാന്‍
തീരുമാനിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബി-ബി.എസ്.എന്‍.എല്‍. അധികൃതര്‍ സംയുക്ത പരിശോധന നടത്തി വൈദ്യുതി ലൈനും ടെലഫോണ്‍ ലൈനും കൂട്ടിമുട്ടില്ലെന്ന് ഉറപ്പ് വരുത്തി അംഗീകാരം നല്‍കാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചെറിയ ഒരു കാറ്റ് വീശിയാല്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും സമഗ്രമായ വൈദ്യുതി വിതരണത്തിനും നഗര വികസനത്തിനും വൈദ്യുതി തൂണുകള്‍ തടസ്സമാകുന്നത് ഒഴിവാക്കാന്‍വേണ്ടിയാണ് നഗരപ്രദേശങ്ങളില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കടുത്ത ചൂടും കാരണം ജനജീവിതം ദുസ്സഹമായ സാഹര്യത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭൂഗര്‍ഭ വൈദ്യുതി ലൈനുകള്‍ അടിയന്തിരമായി കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിക്കും കെ.എസ്.ഇ.ബി. അധികൃതര്‍ക്കും അയച്ച ഫാക്‌സ് സന്ദേശത്തില്‍ അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kasaragod, A. Abdul Rahman, IUML, Electricity line, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.