city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തില്‍ യുവാവിനെ മര്‍ദിച്ച പോലീസ് ഇരട്ടനീതി നടപ്പാക്കുന്നു- എ. അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 10.04.2016) ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ അന്യായമായി പിടികൂടി മര്‍ദിച്ച സംഭവം പോലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ മുഹമ്മദ് നിഹാദ് എന്ന ചെറുപ്പക്കാരനെ കഴിഞ്ഞ ദിവസം പിടികൂടി മര്‍ദിക്കുകയും സംഭവം അന്വേഷിക്കാനെത്തിയവരെ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചു വെക്കുകയും ചെയ്തത് അപലപനീയമാണ്.

ജനുവരിയില്‍ കാസര്‍കോട് നിന്നും വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തിരുവനന്തപുരത്തേക്ക് ജാഥ നടത്തിയിരുന്നു. എന്നാല്‍ മുസ്്‌ലിം ലീഗിന്റെ കേരളയാത്രയുടെ പ്രചാരണാര്‍ത്ഥം കാസര്‍കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിച്ചതിന് മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്നും എ അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു. ചില സംഘടനകള്‍ അന്ന് സ്ഥാപിച്ച ഫഌസ് ബോര്‍ഡുകളും മറ്റും ഇന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവര്‍ക്കെതിരെ യാതൊരു നടപടിയും ഇല്ല. ഇത് അനീതിയാണ്. ചെങ്കള പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ഒരു വിഭാഗം പോലീസുകാര്‍ ഗൂഢാലോചന നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് തിരഞ്ഞ് പിടിച്ച് പീഡിപ്പിക്കുകയും മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു.

പല സംഭവങ്ങളിലും പോലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. ഇടതുപക്ഷ സംഘ് പരിവാര്‍ അനുകൂല പോലീസുകാരാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ല. മുഴുവന്‍ ജനങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കാന്‍ പോലീസ് തയാറാവണം. അല്ലാത്തപക്ഷം പാര്‍ട്ടി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ പോലീസ് മേധാവി ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തണമെന്നും നീതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

നഗരത്തില്‍ യുവാവിനെ മര്‍ദിച്ച പോലീസ് ഇരട്ടനീതി നടപ്പാക്കുന്നു- എ. അബ്ദുര്‍ റഹ് മാന്‍

Keywords : Kasaragod, Police, Assault, Youth, Muslim-league, Protest, A Abdul Rahman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia