city-gold-ad-for-blogger

മോഡി സര്‍ക്കാര്‍ പാവപ്പെട്ട രോഗികളുടെ ജീവന്‍ കൊണ്ട് പന്താടുന്നു: എസ്.ടി.യു

കാസര്‍കോട്: (www.kasargodvartha.com 08/02/2016) രാജ്യത്തെ പ്രകൃതിവിഭവങ്ങള്‍ ഒന്നടങ്കം ചൂഷണം ചെയ്യാന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അനുമതി നല്‍കിയ മോഡി സര്‍ക്കാര്‍ ജീവന്‍രക്ഷാ മരുന്നുകളുടെ വില നിശ്ചയിക്കാനുള്ള അധികാരം കൂടി ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് നല്‍കിയതോടെ രാജ്യത്തെ പാവപ്പെട്ട രോഗികളുടെ ജീവന് നേരെ വെല്ലുവിളി ഉയര്‍ത്തിരിക്കുകയാണെന്ന് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ പ്രസ്ഥാവിച്ചു.

രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. മാരക രോഗങ്ങള്‍ക്കുള്ള അത്യാവശ്യ മരുന്നുകളുടെ വില നൂറിരട്ടിയലധികം കുതിച്ചുയര്‍ന്നിട്ടുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ അന്യമാകുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്.

ഇത് ജനങ്ങളുടെ ജീവന്‍ കൊണ്ടുള്ള പന്താട്ടമാണ്. ഇതൊരിക്കലും അനുവദിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വെക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

മോഡി സര്‍ക്കാര്‍ പാവപ്പെട്ട രോഗികളുടെ ജീവന്‍ കൊണ്ട് പന്താടുന്നു: എസ്.ടി.യു

Keywords : Kasaragod, STU, Medical Store, Health, Price, A. Abdul Rahman, Narendra Modi, A Abdul Rahman against Modi Government.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia