സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തുക: എ അബ്ദുര്‍ റഹ് മാന്‍
Sep 1, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 01/09/2016) നൂറു ദിവസം മുമ്പ് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി പാവം ജനങ്ങളുടെ വോട്ടുകള്‍ വാങ്ങി അധികാരത്തിലേറിയവര്‍ പറഞ്ഞ വാഗ്ദാനങ്ങളൊക്കെ വെറും പൊള്ളയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ വഞ്ചനാദിന സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ തുകയില്‍ നിന്നും കമ്മീഷന്‍ പറ്റുന്ന സര്‍ക്കാറായി മാറിയിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. പാഠപുസ്തകം കിട്ടാതെ വിദ്യാര്‍ത്ഥികള്‍ നട്ടം തിരിയുമ്പോള്‍ ബീവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന കുടിയന്‍മാരുടെ പ്രശ്‌നം തീര്‍ക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ വഴി മദ്യം കൊടുക്കാന്‍ വേണ്ടി തീരുമാനിക്കുന്നു. ഇങ്ങനെ തെറ്റായ നിലപാടുകളുമായി പോകുന്നവര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഇനിയും നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡണ്ട് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് എ എം കടവത്ത്, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ്, ബി എം സി ബഷീര്‍, അബ്ദുര്‍ റഹ് മാന്‍ തൊട്ടാന്‍, അനസ് എതിര്‍ത്തോട്, സി ഐ ഹമീദ്, കുഞ്ഞാമു ബെദിര, ഹമീദ് ചേരങ്കൈ, ജലീല്‍ അണങ്കൂര്‍, ബഷീര്‍ നെല്ലിക്കുന്ന്, ശരീഫ് ജാല്‍സൂര്‍, അഷ്‌റഫ് എം ബി, റഷീദ് തുരുത്തി, നൗഫല്‍ തായല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : Kasaragod, Muslim League, Programme, Inauguration, LDF, UDF, A Abdul Rahman.