പരീക്ഷാ ഫലമറിയാന്‍ സ്‌കൂളിലേക്ക് പോയ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി
May 4, 2015, 14:12 IST
ബേക്കല്‍: (www.kasargodvartha.com 04/05/2015) പരീക്ഷാ ഫലമറിയാന്‍ സ്‌കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. പാക്കം ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ തായല്‍ മൗവ്വലിലെ നാസറിന്റെ മകന്‍ ഷാഹിനെയാണ് (15) മെയ് രണ്ടു മുതല്‍ കാണാതായത്.
പരീക്ഷാ ഫലമറിയാന്‍ രാവിലെ സ്‌കൂളിലേക്ക് പോയ ഷാഹിന്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ബന്ധു വീടുകളില്‍ മറ്റും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം ഷാഹിന്‍ സ്‌കൂളിലെത്തി ഫലം നോക്കി തിരിച്ചുപോയിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്.
പിതാവ് നാസറിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരികയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Examination, Result, Student, Missing, Police, Complaint, Case, Investigation, Kasaragod, Kanhangad, Bekal, Shahin.
Advertisement: