ബൈക്കില്‍ കടത്തുകയായിരുന്ന 96 കുപ്പി വിദേശമദ്യം പിടികൂടി; പ്രതികള്‍ ഓടിരക്ഷപ്പെട്ടു
Aug 14, 2017, 18:40 IST
ബദിയടുക്ക: (www.kasargodvartha.com 14.08.2017) ബൈക്കില്‍ കടത്തുകയായിരുന്ന 96 കുപ്പി വിദേശമദ്യം പിടികൂടി. പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ബദിയടുക്ക ബാഡൂരില്‍ വെച്ചാണ് ബൈക്കില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. മദ്യവുമായി ബൈക്കില്‍ യുവാക്കള്‍ വരുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ് ഐ അമ്പാടി, എ എസ് ഐ വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം വാഹന പരിശോധന നടത്തുകയായിരുന്നു.
തുടര്‍ന്ന് സംഘം പോലീസിനെ കണ്ടതോടെ രണ്ട് ബോക്‌സുകളിലായി കൊണ്ടുവരികയായിരുന്ന 180 മില്ലിയുടെ 96 കുപ്പി മദ്യവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെടുകയാണുണ്ടായത്. ബാഡൂരിലെ അജികുമേറിന്റെ നേതൃത്വത്തിലാണ് മദ്യം കൊണ്ടുവന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Kerala, Bike, Liquor, Held, Foreign alcohol,