2018-19 സാമ്പത്തിക വര്‍ഷം 93.62 ശതമാനം പുരോഗതി കൈവരിച്ച് കാസര്‍കോട് ജില്ല; സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ സംസ്ഥാനത്ത് ഒന്നാമത്
May 8, 2019, 21:24 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2019) സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ 2018-19 സാമ്പത്തിക വര്‍ഷം 93.62 ശതമാനം പുരോഗതി കൈവരിച്ച് കാസര്‍കോട് ജില്ല സംസ്ഥാനത്തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. 38 വകുപ്പുകളില്‍ അനുവദിച്ച 19957.66 ലക്ഷം രൂപയില്‍ 18683.96 ലക്ഷം രൂപ ചെലവഴിച്ചാണ് കാസര്‍കോട് ഈ നേട്ടം കൈവരിച്ചത്. പദ്ധതി തുകയില്‍ 15 വകുപ്പുകള്‍ നൂറ് ശതമാനം ചെലവഴിച്ചു. 80 ശതമാനത്തിന് മുകളില്‍ 18 വകുപ്പുകളും 50 ശതമാനത്തിന് മുകളില്‍ അഞ്ചു വകുപ്പുകളും പദ്ധതി തുക ചെലവഴിച്ചു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിലും കാസര്‍കോട് ജില്ല മികച്ച പുരോഗതി കൈവരിച്ചു. നൂറ് ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ജില്ലയിലെ ആറു വകുപ്പുകള്‍ക്ക് അനുവദിച്ച 1166.08ലക്ഷം രൂപയില്‍ 1024.17ലക്ഷം രൂപ ചിലവഴിച്ച് 87.83 ശതമാനം പുരോഗതി കൈവരിച്ച് സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനത്തെത്തി. പദ്ധതി തുകയില്‍ 100ശതമാനം ചെലവഴിച്ച ഒരു വകുപ്പും 80 ശതമാനത്തിന് മുകളില്‍ ചെലവഴിച്ച രണ്ടു വകുപ്പുകളും 40 ശതമാനത്തിന് മുകളില്‍ ചെലവഴിച്ച മൂന്ന് വകുപ്പുകളുമാണുള്ളത്.
മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ജില്ലയിലെ 13 വകുപ്പുകളില്‍ അനുവദിച്ച 16998.68ലക്ഷം രൂപയില്‍ 16968.96ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാനത്തലത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി. പദ്ധതി തുകയില്‍ 100 ശതമാനം ചെലവഴിച്ച ഒമ്പത് വകുപ്പുകളും 60 ശതമാനത്തിനു മുകളില്‍ ചെലവഴിച്ച മൂന്ന് വകുപ്പുകളും 60ന് താഴെ ചെലവഴിച്ച ഒരു വകുപ്പുമാണുള്ളതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അിറയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, State, Construction plan, Rupee, 93.62% progress in projects