city-gold-ad-for-blogger
Aster MIMS 10/10/2023

ബദിയടുക്ക പീഡനം: അന്വേഷണദ്യോഗസ്ഥനെ മാറ്റണമെന്ന് ഡിവൈഎഫ്‌ഐ

ബദിയടുക്ക: (www.kasargodvartha.com 03.10.2018) ബദിയടുക്ക പീഡനക്കേസിലെ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങിയെങ്കിലും കേസ് അന്വേഷണം ദുര്‍ബലമാക്കി പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും ഇതിന് കൂട്ട് നില്‍ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കണമെന്നും പോലീസില്‍ സമ്മര്‍ദം ചെലുത്തി കേസ് ദുര്‍ബലമാക്കാന്‍ ശ്രമിച്ചവരെ കേസില്‍ ഉള്‍പ്പെടുത്തണമെന്നും പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഡിവൈഎഫ്‌ഐ ബദിയടുക്ക, നീര്‍ച്ചാല്‍ മേഖലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള നിവേദനം മുഖ്യമന്ത്രിക്കും ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും ഡിവൈഎഫ്‌ഐ ഫാക്‌സയച്ചു.
ബദിയടുക്ക പീഡനം: അന്വേഷണദ്യോഗസ്ഥനെ മാറ്റണമെന്ന് ഡിവൈഎഫ്‌ഐ

ഓഗസ്റ്റ് 14 നാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌ന ചിത്രം കാട്ടി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതി പ്രകാരം ബദിയടുക്കയിലെ സുഹറാബി (38), ഭര്‍ത്താവ് അബൂബക്കര്‍ എന്നിവര്‍ക്കെതിരെ പോക്‌സോ പ്രകാരം ബദിയടുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രണ്ട് മാസത്തോളം മുഖ്യപ്രതി സുഹ്‌റാബി നാട്ടില്‍ ചുറ്റികറങ്ങിയിട്ടും അറസ്റ്റ് ചെയ്യാതെ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു പോലീസ് ചെയ്തത്. കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല. പിന്നീട് ഡിവൈഎഫ്‌ഐ ശക്തമായ തുടര്‍ സമരത്തിലേക്ക് നീങ്ങിയതോടെ പോലീസും പ്രതിഭാഗവും ഒത്തുകളിയുടെ ഭാഗമായി കീഴടങ്ങുകയായിരുന്നു. പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യരുതെന്നും കസ്റ്റഡിയില്‍ എടുക്കരുതെന്നുമുള്ള നിബന്ധനക്കനുസരിച്ചാണ് ഈ തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്. പ്രതികളുടെ ഭാഗത്ത് നിന്ന് ചില രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും വ്യാപാര രംഗത്തുള്ളവരും ആദ്യം മുതല്‍ തന്നെ ചൈല്‍ഡ് ലൈനിലും പോലീസിലും സമ്മര്‍ദം ചെലുത്തിയിരുന്നതായുള്ള ആരോപണം ശക്തമായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു പോലീസ് ഓരോ നീക്കങ്ങളും നടത്തിയത്. ഡിവൈഎഫ്‌ഐ ആരോപിച്ചു.

റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ പെണ്‍വാണിഭമടക്കമുള്ള മറ്റു സംഭവങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. കേസ് ശരിയായ ദിശയിലേക്ക് നീങ്ങിയാല്‍ പകല്‍ മാന്യന്മാരായി നടക്കുന്ന പല പ്രമുഖരും കുടുങ്ങും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് കേസ് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരിലടക്കം സമ്മര്‍ദം ചെലുത്തികൊണ്ടിരുന്നത്. ഈ സമ്മര്‍ദം തുടരന്വേഷണത്തിലും ഉണ്ടാകുമെന്നുറപ്പാണ്. ഇത് കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

സുഹ്‌റാബി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങിയെതിനെ തുടര്‍ന്ന്, ഡിവൈഎഫ്‌ഐ ബുധനാഴ്ച നടത്താനിരുന്ന രാപ്പകല്‍ സമരം മാറ്റിവെച്ചിരുന്നു. സുഹ്‌റാബിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പോലീസ് പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ച് ബദിയഡുക്ക, നീര്‍ച്ചാല്‍ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നേരത്തെ രാപ്പകല്‍ സമരം പ്രഖ്യാപിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Badiyadukka, DYFI, Kasaragod, News, Molestation, 9 year old girl molestation case: DYFI against police 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL