city-gold-ad-for-blogger

ഒമ്പത് പത്രികകള്‍ കൂടി സമര്‍പ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 28/04/2016) കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം അവശേഷിക്കുമ്പോള്‍ ജില്ലയില്‍ അഞ്ച് പേര്‍ കൂടി നാമനിര്‍ദദേശ പത്രികകള്‍ സമര്‍പ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ പി ഡി പി സ്ഥാനാര്‍ത്ഥിയായി ബഷീര്‍ അഹ് മദും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെ സുന്ദര, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ടി എ മൂസ എന്നിവര്‍ വരണാധികാരികൂടിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) സി ജയന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

ഒമ്പത് പത്രികകള്‍ കൂടി സമര്‍പ്പിച്ചുകാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എ ദാമോദരന്‍ വരണാധികാരിയായ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉദുമ മണ്ഡലത്തില്‍ പി ഡി പി സ്ഥാനാര്‍ത്ഥിയായി സി ഗോപി വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) ബി അബ്ദുല്‍ നാസര്‍ മുമ്പാകെ പത്രിക നല്‍കി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി രാഘവന്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി സജീവന്‍ ആര്‍, ശിവസേന സ്ഥാനാര്‍ത്ഥിയായി ബാലചന്ദ്രന്‍ കരിമ്പില്‍ എന്നിവര്‍ വരണാധികാരിയായ സബ് കലക്ടര്‍ മൃണ്‍മയി ജോഷി മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിയായി ടി വി ഗോവിന്ദന്‍ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) ഇ ജെ ഗ്രേസി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ 30 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു.

നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം വെള്ളിയാഴ്ച
കാസര്‍കോട്: 14-ാം കേരള നിയമസഭയിലേക്കുളള പൊതുതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന ദിവസം വെള്ളിയാഴ്ച. വൈകിട്ട് മൂന്ന് മണിക്ക് പത്രികാസമര്‍പ്പണത്തിനുളള സമയം അവസാനിക്കും.

30ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മെയ് രണ്ടാണ്. മെയ് 16 ന് വോട്ടെടുപ്പ് നടക്കും. 19 ന് വോട്ടെണ്ണം, 21 ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും.

Keywords : Election 2016, Kasaragod, Nominations, Candidates.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia